ഒരു കെട്ടിടത്തിന് മിന്നലേല്‍ക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങള്‍
അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ ഒരു കെട്ടിടത്തിന് മിന്നലേല്‍ക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. ഇടിയോടു കൂടിയ ശക്തമായ മഴ ഫ്‌ലോറിഡയിലാകമാനം ഉണ്ടായിരുന്ന ഇക്കഴിഞ്ഞ മെയ് 15-നാണ് പ്രസ്തുത രംഗം ക്യാമറയില്‍ പതിഞ്ഞത്.
കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇടി മുഴങ്ങുന്നതും പ്രദേശത്തെ ധവള പ്രകാശത്തില്‍ മൂടിക്കൊണ്ട് ഒരു മിന്നല്‍ പിണര്‍ എത്തി ആ കെട്ടിടത്തിന് മുകളിലേക്ക് പടരുന്നത് കാണാം. ഉടന്‍ തന്നെ ഓടിട്ട ആ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നു.. മൂന്നോളം സെക്കന്‍ഡിനുള്ളില്‍ ഇതെല്ലാം നടന്നു കഴിഞ്ഞിരുന്നു.
സിന്‍ഡി ഹോള്‍ഡ് എന്ന പ്രദേശവാസിയുടെ സര്‍വൈലന്‍സ് വീഡിയോയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇടി മുഴക്കത്തിന്റെ ശബ്ദം കേട്ടപ്പോഴും തന്റെ ബോയ് ഫ്രണ്ട് ഡ്രൈവ് വേയില്‍ ബൈക്ക് ഇടിച്ചതോ മറ്റോ ആയിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് സിന്‍ഡി പറയുന്നു. അത്ര വലിയ ശബ്ദത്തില്‍ ഗാരേജ് വാതിലില്‍ അവന്റെ വാഹനം ഇടിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ വിചാരിച്ചതത്രേ. ശബ്ദം കേട്ട് കഴിഞ്ഞ ഉടനെ തന്നെ അവന്‍ അകത്തേക്ക് എത്തുകയും ചെയ്തു.
അപ്പോഴാണ് അത് ഇടിമിന്നലിന്റെ ശബ്ദം ആണെന്നും അവരുടെ അയല്‍പക്കത്തെ വീടിന് മിന്നലേറ്റുവെന്നും അവര്‍ക്കു മനസ്സിലായത്. ഉടന്‍ തന്നെ അവര്‍ പുറത്തിറങ്ങി എല്ലാവരെയും വിവരം അറിയിക്കാന്‍ ശ്രമിച്ചു. മിന്നലേറ്റ വീട്ടില്‍ ആ സമയം ആരും ഉണ്ടായിരുന്നില്ല.
അല്‍പ സമയത്തിനകം തന്നെ അഗ്‌നി ശമന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ആ വീടിന്റെ വൈദ്യുത വ്യവസ്ഥ അപ്പാടെ കേടായി എന്നാണ് അഗ്‌നി ശമന പ്രവര്‍ത്തകര്‍ പറയുന്നത്. അവരുടെ വീടിനു തൊട്ടടുത്ത വീട്ടിലുള്ളവരുടെ ഫോണും ഇന്റര്‍നെറ്റും ഒക്കെ പ്രവര്‍ത്തന രഹിതമായി. ആ വീട്ടിലെ താമസക്കാര്‍ ഉടന്‍ തന്നെ എത്തി നാശനഷ്ടങ്ങള്‍ എത്രയുണ്ടെന്ന് വിലയിരുത്തും എന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha