പൊതുസ്ഥലത്ത് പൂര്‍ണ നഗ്നനായി ചുറ്റി നടന്ന ആള് അറസ്റ്റിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതഗണ് ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പൊതു സ്ഥലത്ത് നഗ്നനാകുമ്പോള്‍ ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാലാണെന്ന് അയാള്‍... !
ഫ്ലോറിഡയിലെ ജനവാസ മേഖലയില്‍ ന്ഗ്നനായി ചുറ്റി നടന്ന ഒരാളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ബലപ്രയോഗം നടത്തിയതിനാല്‍ അയാള്‍ക്കെതിരെ പോലീസ് വൈദ്യുത ഗണ്‍ പ്രയോഗിച്ചു. ജോസഫ് ജോണ്‍ മുസ്സോ എന്ന 63-കാരനെയാണ് വൈദ്യുതാഘാതം ഏല്‍പ്പിച്ച് കീഴ്പ്പെടുത്തിയത്. സംശയാസ്പദമായ രീതിയില്‍ അലഞ്ഞു നടക്കുക, ആഭാസകരമായ രീതിയില്‍ പൊതു സ്ഥലത്ത് പെരുമാറുക,അറസ്റ്റിനു വഴങ്ങാതിരിക്കല്‍, ലൈംഗികാവയവം പ്രദര്‍ശിപ്പിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകളാണ് അയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഗള്‍ഫ് ബ്രീസ് പ്രദേശത്ത്് പൂര്‍ണ നഗ്നനായി മുസ്സോ ചുറ്റിനടക്കുന്നതായി ഒരു സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞപ്പോഴാണ് ജാഗരൂകരായി ഇരിക്കണമെന്ന് ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടത്. കൂടാതെ രണ്ടു കൊച്ചു കുഞ്ഞുങ്ങളും അവരുടെ ആയയും മാത്രമുള്ള ഒരു വീടിന്റെ മുന്നിലൂടെ നൂല്‍ബന്ധമില്ലാതെ മുസ്സോ നടക്കുന്നതിന്റെ ചിത്രങ്ങളും പോലീസിന്റെ പക്കല്‍ കിട്ടി.അവര്‍ മൂവരും പക്ഷെ ഇയാളെ കണ്ടില്ല.
ആദ്യം വിവരം വിളിച്ചറിയിച്ച വീട്ടില്‍ പോലീസ് എത്തുമ്പോഴേക്കും, ഉദ്ധരിച്ച ലൈംഗികാവയവുമായി ഒരു പുരുഷന് തന്റെ വീടിന്റെ കാര്‍പോര്‍ച്ചിനു മുന്പില് നില്ക്കുന്നതായി അറിയിച്ചു കൊണ്ട് മറ്റൊരു പ്രദേശവാസിയുടെ വിളിയെത്തി. ഉടനെ തന്നെ ഒരു പോലീസുദ്യോഗസ്ഥന് ആ വീട്ടിലേക്ക് നടന്നു ചെന്നപ്പോള്‍ ഫോണില്‍ വിളിച്ചറിയിച്ചതുപോലുള്ള നിലയില്‍ ഒരു പുരുഷന് തീര്‍ത്തും നഗ്നനായി ആ വീടിന്റെ ഡ്രൈവ് വേ-യില്‍ നില്ക്കുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ചുവന്ന പിക്ക് അപ്പ് ട്രക്കിനടുത്ത് ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍ പാചക എണ്ണയും പിടിച്ചാണ് അയാള്‍ നിന്നിരുന്നത്. തന്റെ കാലുകളില്‍ അത് പുരട്ടി തിരുമ്മാനായിരുന്നു എണ്ണ കൈയ്യില്‍ കരുതിയതെന്ന് പിന്നീട് അയാള്‍ പോലീസിനോട് പറഞ്ഞു.
അയാളുടെ അടുത്തേക്ക് പോലീസ് ഉദ്യോഗസ്ഥന് നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ട്രക്കിനു ചുറ്റും കിടന്ന് ഓടാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അതിന് അനുവദിക്കാതെ ആ പോലീസുദ്യോഗസ്ഥന് അയാളെ പിടികൂടി അയാളുടെ കൈയ്യില്‍ നിന്നും എണ്ണ നീക്കം ചെയ്തു. എന്നാല്‍ നല്ല മഴയുണ്ടായിരുന്ന ആ നേരത്ത് അയാളെ അറസ്റ്റു ചെയ്യാനായി തുടങ്ങവേ മുസ്സോ കൈവിടുവിച്ച് അവിടെ നിന്നും ഓടുകയായിരുന്നു. അയാള്‍ക്ക് പിന്നാലെ ഓടിയ പോലീസുകാരന് അത് കൊണ്ടാണ് മുസ്സോയ്ക്കെതിരെ ടേസര്‍ (വൈദ്യുത ഗണ്‍) ഉപയോഗിക്കേണ്ടി വന്നത്. വൈദ്യുതാഘാതം ഏറ്റപ്പോള്‍ അയാള്‍ പുറമടിച്ചാണ് വീണത്. പിന്നീട് അയാളെ വിലങ്ങു വച്ച് സാന്റാ റോസാ കൗണ്ടി ജയിലേക്ക് കൊണ്ടുപോയി. അയാളെ പിന്നീട് വിട്ടയച്ചു.
ആ പ്രദേശവാസി തന്നെയാണ് മൂസോയും. പൊതു സ്ഥലത്ത് വച്ച് വിവസ്ത്രനാകുമ്പോള് തനിക്ക് ലൈംഗിക സംതൃപ്തി ലഭിയ്ക്കാറുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. അവിടെ അടുത്തുള്ള വുഡ്ലോണ് ബീച്ച് മിഡില്‍ സ്കൂളിന്റ ട്രാക്കിലൂടെ നടന്നിട്ടു വരാനാണ് അന്ന് രാത്രിയില്‍ പുറത്തിറങ്ങിയതെന്നും താന്‍ കടന്നു പോകുന്ന വഴിയില്‍ കാണുന്ന ആരോടും തനിക്ക് ലൈംഗിക മോഹം ഉണ്ടാകാറില്ലെന്നും പൊതു സ്ഥലത്ത്, പ്രത്യേകിച്ച് മഴയത്ത് നഗ്നനാകുമ്പോഴാണ് തനിക്കു ലൈംഗിക സംതൃപ്തി ലഭിക്കുന്നതെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. ഇത് ആദ്യമായല്ല ഇപ്രകാരം ചെയ്യുന്നതെന്നും ഇതിനു മുന്‍പ് ഒരിക്കല്‍ ഇപ്രകാരം പൊതുസ്ഥലത്ത് നടന്നിട്ടുണ്ടെന്നും പെന്‍സകോള, നവരെ ബീച്ച് എന്നിവിടങ്ങളില്‍ ഇങ്ങനെ നടക്കാനാണ് തനിയ്ക്ക് കൂടുതല്‍ ഇഷ്ടമെന്നും അയാള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha