12.19 കോടി രൂപ വില വരുന്ന ബൈക്കുമായി ഹാര്‍ലി ഡേവിഡ്സന്
പുതിയ ബ്ലൂ എഡിഷന് ബൈക്ക്, ഹാര്‍ലി ഡേവിഡ്സണ് വിപണിയില്‍ അവതരിപ്പിച്ചത് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍ സൈക്കിള്‍ എന്ന ലേബലുമായാണ്.
12.19 കോടി രൂപ വില വരുന്ന (നികുതിയും ഇറക്കുമതിച്ചുങ്കവും കൂട്ടാതെ) വാഹനത്തില്‍ നിരവധി കൗതുകങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
പെട്രോള്‍ ടാങ്കില്‍ സ്പീഡോമീറ്റര്‍ ഘടിപ്പിച്ചതുകൂടാതെ ടാങ്കിന്റെ ഇടതു വശത്ത് തുറക്കാന്‍ കഴിയുന്ന വിധത്തില്‍ തയാറാക്കിയിട്ടുള്ള സേഫില്‍ വജ്രമോതിരം വച്ചിട്ടുണ്ട്.
ബുച്ചറെര് ഫൈന്‍ ജ്വല്ലറി നിര്‍മിച്ച മോതിരത്തില്‍ 5.40 കാരറ്റ് വജ്രമാണുള്ളത്. വലതുവശത്ത് സമാന രീതിയില്‍ കാള്‍ എഫ്. ബുച്ചറര് വാച്ചും സ്ഥാനംപിടിച്ചിട്ടുണ്ട്.
കൗതുകകാര്യങ്ങള് ഇവിടെ തീരുന്നില്ല. വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന നട്ടും ബോള്‍ട്ടും സ്വര്‍ണം പൂശിയവയാണ്. 360 വജ്രങ്ങള്‍ വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുമുണ്ട്.
ഇത്രയധികം വില വരാന്‍ ഇനിയുമുണ്ട് കാരണങ്ങള്‍. ഈ വാഹനം നിര്‍മിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 2,500 മണിക്കൂറോളം വേണ്ടിവന്നു ഈ ബ്ലൂ എഡിഷന് ബൈക്കിന്റെ നിര്‍മാണത്തിന്.
https://www.facebook.com/Malayalivartha