വീടില്ലാത്തവരുടെ ഗ്രാമം
ഇംഗ്ലണ്ടിലെ എഡിന്‍ബര്‍ഗില്‍ സോഷ്യല്‍ ബൈറ്റ് എന്ന സംഘടന 'സ്‌നേഹഗ്രാമ'മൊരുക്കിയിരിക്കുന്നു. ഇക്കാലമത്രയും വഴിവക്കില്‍ കിടന്നുറങ്ങിയിരുന്ന ഒരു പറ്റം ആളുകള്‍ക്കിനി മഴയും മഞ്ഞുമേല്‍ക്കാതെ വീട്ടില്‍ കഴിയാം... അതും തങ്ങള്‍ക്ക് മാത്രമായുള്ള ഗ്രാമത്തിലെ വീട്ടില്‍.
ഫോര്‍ത് നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തില്‍ രണ്ടു കിടപ്പുമുറിയും അടുക്കളയുമുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. വീടിനു മുന്നില്‍ ചെറിയ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. വീടും ഭക്ഷണവും നല്‍കുക മാത്രമല്ല, സമൂഹജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പരിശീലനവും ഇവിടത്തെ താമസക്കാര്‍ക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒരു വര്‍ഷത്തേക്കാണ് വീടില്ലത്തവര്‍ക്ക് താമസിക്കാന്‍ അനുമതിയുള്ളത്. ഇക്കാലയളവിനുള്ളില്‍ താമസക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ജീവിതമാര്‍ഗം കണ്ടെത്താന്‍ പ്രാപ്തമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിസ്ഥലങ്ങളും പ്രാര്‍ഥനാലയങ്ങളും പാര്‍ക്കും ഈ ഗ്രാമത്തിലുണ്ട്.
ഹോളിവുഡ് സൂപ്പര്‍ താരം ലിയോണാര്‍ഡോ ഡി കാപ്രിയോ, ഹാരി രാജകുമാരന്‍, ഭാര്യ മേഗന്‍ തുടങ്ങിയവരുടെ സഹായത്താലാണ് സംരംഭത്തിന്റെ പ്രവര്‍ത്തനമെന്ന് സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha