മദ്യപാനത്തിനും ഭക്ഷണത്തിനും മാത്രമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്; ജി എന്‍ പി സി!
അല്ലെങ്കിലും കള്ളുകുടിയന്മാര്ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്നു പരിഭവിച്ചിരുന്ന എല്ലാ മദ്യപാനികളുടേയും പിണക്കം തീരുന്ന ഒരു വാര്‍ത്ത പറയാം. അല്‍പ്പം സ്മോള്‍ അടിക്കുന്നവര്‍ക്കും ഭക്ഷണ പ്രിയര്‍ക്കും മാത്രമായി ഒരു ഫേസ്ബുക്ക് കൂട്ടായ്മയുണ്ട്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി എന്‍ പി സി) എന്നാണ് ഗ്രുപ്പിന്റെ പേര്. ഈ ഗ്രൂപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്. ഇത് വെറും കള്ളുകുടിയന്മാരുടെ ഗ്രൂപ്പാണ് എന്നു തെറ്റിദ്ധരിക്കരുത്. ഭക്ഷണത്തെക്കുറിച്ചും വിവിധ നാട്ടിലെ വ്യത്യസ്ഥമായ മദ്യപാന അനുഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങളൊക്കെ അംഗങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നു.
ഉത്തരവാദിത്തത്തോടെ ഉള്ള മദ്യപാനം എന്നാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ. 2017 മെയ് 1-നായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന് ടി എന്‍ അജിത് കുമാര്‍ ആണ് ഈ ഗ്രൂപ്പിനു പിന്നില്‍.
കേരളത്തിലെ നൂറോളം ബാറുകളില്‍ ജി എന്‍ പി സി അംഗങ്ങള്‍ക്കു ഡിസ്ക്കൗണ്ട് നല്‍കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. വിദ്വേഷമോ വെറുപ്പോ സംസ്കാര ശൂന്യമായ കമ്മന്റുകളോ ഗ്രൂപ്പില്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കും. എന്തായാലും ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും സോഷ്യല്‍ മീഡിയ കീഴടക്കുന്നു.
https://www.facebook.com/Malayalivartha