മെക്‌സിക്കോക്കാരനായ ഇഴയും പിശാച്!
ജീവിച്ചു പോകാന്‍ പാടുപെടുന്ന ഒരു പാവം കള്ളിമുള്‍ച്ചെടിയുടെ പേര് കേള്‍ക്കണോ...ഇഴയും പിശാച് എന്ന്! സ്‌റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുള്‍ച്ചെടിയെക്കുറിച്ചാണ് ഇത് പറയുന്നത്. മണ്ണിലൂടെ സഞ്ചരിക്കാന്‍ കഴിവുണ്ടെന്നതാണ് ഈ ചെടിക്ക് ഇഴയും പിശാച് ( ക്രീപ്പിംഗ് ഡെവിള് ) എന്ന വിളിപ്പേര് കിട്ടാന്‍ കാരണം.
മറ്റു കള്ളിമുള്‍ച്ചെടികളെല്ലാം ആകാശത്തിനഭിമുഖമായി തിരശ്ചീനമായി വളരുമ്പോള്‍ ഇഴയും പിശാച് പ്രതലത്തിനു സമാന്തരമായാണ് വളരുന്നത്. ആ പ്രത്യകത തന്നെയാണ് ഈ ചെടിക്ക് മണ്ണിലൂടെ സാവധാനം നീങ്ങാനുള്ള കഴിവുകൊടുക്കുന്നതും.
ചെടിയുടെ തണ്ടില്‍ നിന്ന് വേര് മണ്ണിലേക്കിറങ്ങുകയും വേര് മണ്ണില്‍പിടിച്ചു കഴിയുമ്പോള്‍ ചെടിയുടെ ഒരു ഭാഗം അഴുകുകയും ചെയ്യും. അഴുകുന്ന സസ്യഭാഗം പുതുചെടിക്കുള്ള പോഷകാഹാരമായിമാറും. മെക്‌സിക്കോയിലെ ബാജയാണ് ഇഴയും പിശാചിന്റെ ജന്മദേശം.
എന്നാല്‍, ഇവിടെയും ഈ ചെടി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. കരിഞ്ചന്തകളില്‍ ചെടിക്കു വലിയ വില കിട്ടുന്നതാണ് വംശനാശ ഭീഷണിക്ക് പ്രധാന കാരണം.
https://www.facebook.com/Malayalivartha