ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമുള്ള നെക്‌സോണിന്റെ ചിത്രം, വാഹനം നല്‍കുന്ന സുരക്ഷയുടെ ഉറപ്പിന് മങ്ങലേല്‍പ്പിക്കുന്നുവെന്ന് വാഹന ലോകം
ഗോവയില്‍ വച്ച് വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്ന ടാറ്റ നെക്‌സോണ്‍ എസ് യു വിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വഴിയാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി തൂണിനെ ഇടിച്ചുതെറിപ്പിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നെക്‌സോണിന്റെ വലതു മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഇടതു മുന്‍ ടയര്‍ പൂര്‍ണമായും വേര്‍പെട്ടു. ബോണറ്റ് ചളുങ്ങി പുറത്തേക്ക് തെറിച്ചു. ഓയില്‍ പൂര്‍ണമായും ചോര്‍ന്നൊലിച്ചു. സസ്‌പെന്‍ഷനും തകര്‍ന്നിട്ടുണ്ട്. മേല്‍ക്കൂരയിലും ബൂട്ട് ലിഡിലും വരെ ആഘാതങ്ങള്‍ കാണാം.
അപകടത്തില്‍പെട്ട വാഹനത്തിന് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. അതിനാല്‍ ഡീലറില്‍ നിന്നും ടെസ്റ്റ് ഡ്രൈ വിനെടുത്ത നെക്‌സോണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.
ഇതിനു മുമ്പ് നടന്ന പല അപകടങ്ങളിലും നെക്‌സോണ്‍ വലിയ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടിരുന്നു. അന്നൊക്കെ വാഹനത്തിന്റെ ഉറപ്പിനെ സോഷ്യല്‍ മീഡിയ പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ ഈ അപകടത്തോടെ നെക്‌സോണിന്റെ സുരക്ഷയുടെ കാര്യത്തില്‍ സംശയത്തിലായിരിക്കുകയാണ് വാഹന ലോകം. എന്നാല്‍ ഈ അപകടത്തില്‍ യാത്രികര്‍ക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നെക്‌സോണ്‍ പ്രേമികള്‍ ഈ വാദത്തെ നേരിടുന്നത്.
വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തരംഗമായി മാറിയ ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്‌സോണ്‍. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസലും, 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിന്‍ പവറുള്ളതാണ്. ടോര്‍ക്ക് യഥാക്രമം 260, 170 ന്യൂട്ടണ്‍ മീറ്ററാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ് ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
https://www.facebook.com/Malayalivartha