കായാക്കിംഗിനിടെ റാറ്റില്‍സ്‌നേക്കിനെ കൈയിലെടുത്ത യുവാവിന് മൂന്നു തവണ കടിയേറ്റു, എന്നിട്ടും പാമ്പിനെ വിട്ടുകളയാതിരുന്നത് ചികിത്സക്ക് സഹായകമായി!
ഇക്കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലെ സൗത്ത് കാരോളിനയിലുള്ള ആന്‍ഡേഴ്‌സണ്‍ കൗണ്ടിയിലെ മൈക്കല്‍ ആഡംസ് കൂട്ടുകാരുമൊത്ത് എഡിസണ്‍ നദിയില്‍ കയാക്കിംഗ് ട്രിപ്പിനായി ഇറങ്ങി തിരിച്ചപ്പോള്‍ ട്രിപ്പ് നല്ല രസകരമായിരിക്കും എന്നാണ് അവന്‍ കരുതിയത്. എന്നാല്‍ ആഡംസിന്റെ തന്നെ അതിസാമര്‍ഥ്യം അവനെ അപകടത്തിലാക്കി.
റാറ്റില്‍ സ്‌നേക് എന്ന വിഷപ്പാമ്പിനെ കണ്ടപ്പോള്‍ അവന് അതിനെ കൈയ്യിലെടുക്കണമെന്ന് തോന്നി.തോന്നല്‍ നടപ്പാക്കാന്‍ വൈകിച്ചില്ല. മരത്തില്‍ നിന്നും വെള്ളത്തിലേക്ക് വീണ ആ പാമ്പ് അവന്റെ കയാക്കിംഗ് റാഫ്റ്റിനടുത്താണ് വീണത്. വേണോ വേണ്ടായോ എന്ന് അവന്‍ രണ്ടാമതൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ അതിനെ കൈയ്യിലെടുത്തു.
പാമ്പ് പിടിത്തക്കാര്‍ക്കൊക്കെ പാമ്പിനെ കൈയ്യിലെടുക്കേണ്ട രീതി അറിയാം. അങ്ങനെ അല്ലല്ലോ അമച്വര്‍ മാരുടെ കാര്യം. ആഡംസിന്റെ പിടിത്തം തന്നെ ആ പാമ്പിന് പിടിച്ചിട്ടുണ്ടാവില്ല. പാമ്പുകള്‍ക്ക് ദേഷ്യം വരുമ്പോള്‍ എന്താണ് ചെയ്യുന്നത് അത് തന്നെ ആ പാമ്പും ചെയ്തു. ആഡംസിന്റെ പിടി വിടുവിക്കാന്‍ അത് കടിച്ചു. മൂന്നു തവണ കടിയേറ്റെങ്കിലും ആഡംസ് പാമ്പിനെ എറിഞ്ഞു കളഞ്ഞില്ല.
ആഡംസിനു കടിയേറ്റെന്ന് മനസ്സിലായ കൂട്ടുകാര്‍ അവനെ പെട്ടെന്ന് തന്നെ കോളേറ്റന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചു.അവന്റെ സ്ഥിതി ഗുരുതരമായിരുന്നു എങ്കിലും അപ്പോഴും അവന്റെ കൈയ്യില്‍ ആ പാമ്പ് ഉണ്ടായിരുന്നു. അത് ഏതായാലും ഡോക്ടര്‍മാര്‍ക്ക് പ്രയോജനപ്പെട്ടു. ഏതു തരത്തിലുള്ള പാമ്പാണെന്ന് കൃത്യമായി ഉറപ്പിക്കാനും ശരിയായ ആന്റിവെനം നല്‍കുവാനും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു.
പാമ്പിനെ കൈയ്യിലെടുത്ത് മണ്ടത്തരം പ്രവര്‍ത്തിച്ചെങ്കിലും അതിനെ വിട്ടുകളയാതിരുന്നത് നന്നായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആഡംസിനെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരോളിനയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് അവനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha