12 വര്‍ഷമായി പ്രസവം നിരോധിച്ച നാട്ടില്‍ യുവതി പ്രസവിച്ചു!
യുനെസ്‌കോയുടെ പൈതൃക പട്ടിയില്‍ ഇടം പിടിച്ചിട്ടുള്ള ദ്വീപാണ് ബ്രസീലിലെ ഫെര്‍ണാണ്ടോ ഡി നൊറോണ. ഇവിടെ കഴിഞ്ഞ 12 വര്‍ഷമായി പ്രസവം നിരോധിച്ചിരിക്കുകയാണ്. ദ്വീപില്‍ പ്രസവത്തിനും മാതൃശിശുസംരക്ഷണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ വച്ച് പ്രസവം നടക്കുന്നത് തടഞ്ഞിരിക്കുന്നത്. നിയമപരമായി തടഞ്ഞിട്ടില്ല. എല്ലാവരും പ്രസവസമയമാകുമ്പോള്‍ ദ്വീപിന് പുറത്തുള്ള ആശുപത്രികളിലേക്ക് പോകുന്നതാണ് ഇവിടത്തെ പതിവ്. അതുകൊണ്ട് ഇവിടെ വച്ച് ആരും പ്രസവിക്കാന്‍ ശ്രമിക്കാറില്ല എന്നൊരു രീതി പ്രചാരത്തിലായതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം 12 വര്‍ഷങ്ങള്‍ക്കു ശേഷം ദ്വീപില്‍ ഒരു കുഞ്ഞു ജനിച്ചു. ഒരു പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്. കുളിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയതിനു പിന്നാലെ പ്രസവിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. താന്‍ ഗര്‍ഭിണയാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇവരുടെ വാദം.
വര്‍ഷങ്ങളായി പ്രസവം നിരോധിച്ചിരുന്നതിനാല്‍ ദ്വീപില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ യുവതി വീട്ടിലാണു കുഞ്ഞിന് ജന്മം നല്‍കിയത്. 12 വര്‍ഷത്തിനു ശേഷം ജനിച്ച കുഞ്ഞിനെ ശുശ്രൂഷിക്കാനായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ദ്വീപ് കണ്ടെത്തിയത് എന്നു പറയുന്നു. 3000-ത്തില്‍ താഴെ മാത്രമായിരുന്നു ദ്വീപിലെ ജനസംഖ്യ. ടൂറിസ്റ്റുകളുടെ ഇഷ്ടവിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഫെര്‍ണാണ്ടോ ഡി നൊറോണ ദ്വീപ്.
https://www.facebook.com/Malayalivartha