പെട്രോള്‍ വില താങ്ങാനാവാതെ വന്നതോടെ ബൈക്ക് വിറ്റിട്ട്, വാങ്ങിയ കുതിരപ്പുറത്താണ് ഇപ്പോള്‍ പാണ്ഡുരംഗയുടെ പാല്‍വില്‍പ്പന!
മുംബൈയിലെ പാണ്ഡുരംഗ വിഷെ ഒരു കുതിരയെ വാങ്ങി. ഒരു പാവം കന്നുകാലി കര്‍ഷകനായ പാണ്ഡുരംഗക്ക് കുതിര ഒരു 'പാഷനായത്' കൊണ്ട് വാങ്ങിയതൊന്നുമല്ല. പെട്രോള്‍വില അനുദിനം കത്തിക്കയറുന്നതിനാല്‍ മോട്ടോര്‍ ബൈക്കിലായിരുന്ന പാല്‍ വിതരണം കുതിപ്പുറത്താക്കാന്‍ നിര്‍ബന്ധിതനായതാണ്. അതിനായി പാണ്ഡുരംഗ വിഷെ എന്ന നാല്‍പ്പത്തിയൊന്‍പതുകാരന്‍ തന്റെ മോട്ടോര്‍ ബൈക്ക് വില്‍ക്കുകയും ചെയ്തു.
കല്യാണിയിലെ മുര്‍ബാദിലുള്ള ദസായ് ഗ്രാമത്തില്‍ നിന്നാണ് ഈ കാഴ്ച. പെട്രോള്‍ വില കത്തിക്കയറിയപ്പോള്‍ പാല്‍വില്‍പ്പന നഷ്ടത്തിലായതാണ് ഇയാളെ കാലത്തിന് 'പിന്നോട്ട്' പോകാന്‍ ചിന്തിപ്പിച്ചത്.
ദിവസവും ഏഴ് കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്താണ് പാണ്ഡുരംഗ പാല്‍വിതരണം നടത്തിയിരുന്നത്. ഇതിനിടെ, പെട്രോള്‍ വില 84 രൂപയിലേയ്ക്ക് എത്തിയതോടെ 'പണി പാളി'. പെട്രോളിനു മാത്രമായി ആഴ്ചയില്‍ 200 രൂപ നീക്കി വയ്‌ക്കേണ്ട സ്ഥിതിയായി. ഇതോടെ 22,000 രൂപയ്ക്ക് ബൈക്ക് വിറ്റു. 25,000 രൂപയ്ക്ക് കുതിരയെ വാങ്ങി. കുതിരയുടെ ചെലവ് ബൈക്കിനെ അപേക്ഷിച്ച് കുറവാണെന്നും നിലവിലെ പെട്രോള്‍ വിലയില്‍ ഇതാണ് ലാഭമെന്നും ഇയാള്‍ പറയുന്നു.
https://www.facebook.com/Malayalivartha