ഇന്ത്യയിലെ ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പുരുഷന്മാര്‍ക്കും രണ്ടു ഭാര്യമാരുണ്ട്, കാരണം അറിയണ്ടേ?
ആകെ ആയിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടു വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണു സംഭവം. ഇവര്‍ രണ്ടു പങ്കാളികളെ തേടുന്നതിനു പിന്നിലുള്ള കാരണമാണ് വിചിത്രം. ആദ്യ ഭാര്യ ഗര്‍ഭിണിയാകില്ല എന്നാണ് ഇവരുടെ വിശ്വാസം. ഗര്‍ഭിണിയായാല്‍ തന്നെ, ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കും എന്നാണ് വിശ്വാസം. ഈ വിശ്വാസമാണ് പുരുഷന്മാരെ രണ്ടാമതു വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്.
രണ്ടു ഭാര്്യമാരും ഒരുമിച്ച് സ്‌നേഹത്തോടെ കുടുംബത്തിന്റെ ചുമതലകള്‍ നടത്തും എന്ന് ഈ ഗ്രാമവാസികള്‍ പറയുന്നു. രണ്ട് ഭാര്യമാര്‍ക്കും തുല്ല്യ അവകാശമായിരിക്കും ഉള്ളത്. ഈ ഒരു സമ്പ്രദായം കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല എന്നു ഗ്രാമത്തിലുള്ളവര്‍ പറയുന്നു. എന്നാല്‍ പഴയ തലമുറയിലാണ് ഈ രീതി കൂടുതലായും കണ്ടു വരുന്നത്. പുതിയ തലമുറ ഇത്തരം വിശ്വാസങ്ങളെ പുര്‍ണ്ണമായും പിന്തുടരാറില്ല എന്ന് ഗ്രാമത്തിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മുഹമ്മദ് ഷരീഫും മുഹമ്മദ് കാസിമും തന്റെ രണ്ടു സഹോദരന്മാരാണെന്നും ഇരുവര്‍ക്കും ഈരണ്ട് ഭാര്യമാരാണ് ഉള്ളതെന്നും പറയുന്ന ഗ്രാമത്തിലെ മൗലവി നിഷ്‌റുഖാന്‍, ഗ്രാമത്തിന്റെ രീതികള്‍ ശരിയാണെന്ന് വാദിക്കുന്നു. ഷരീഫിനും ഭാര്യക്കും മക്കളുണ്ടായില്ല, അതിനാല്‍ അവന്‍ രണ്ടാമതും വിവാഹം കഴിച്ചുവെന്നും, കാസിമിന്റെ ഒന്നാം ഭാര്യ പെണ്‍മക്കളെ പ്രസവിച്ചപ്പോള്‍ അവന്‍ രണ്ടാമത് വിവാഹം കഴിച്ചയുടനെ കാസിമിന് ആണ്‍കുഞ്ഞ് പിറന്നുവെന്നുമാണ്!
https://www.facebook.com/Malayalivartha