കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയെന്ന് വയോധികരായ ദമ്പതികള്‍ക്ക് ഓര്‍മ്മ വന്നത് ഒരാഴ്ചക്ക് ശേഷം!
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 79-കാരിയായ ഹില്‍ഡ ഫാര്‍മര്‍ തന്റെ പങ്കാളി 89-കാരനായ ഇമ്മാനുവല്‍ എലിയട്ടിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോകാന്‍ കാറുമെടുത്ത് ഇറങ്ങിയത്.അവര്‍ താമസിക്കുന്ന ഗ്ലൗസസ്റ്ററില്‍ നിന്നും പത്ത് മൈല്‍ അകലെയുള്ള ചെല്‍ട്ടന്‍ഹാം ജനറല്‍ ആശുപത്രിയിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴാകട്ടെ ആശുപത്രിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. അതിനാല്‍ ഹില്‍ഡ, ഇമ്മാനുവലിനെ അവിടെ ഇറക്കിയിട്ട് മറ്റെവിടെ എങ്കിലും പാര്‍ക്കിങ്ങിന് സൗകര്യമുണ്ടോ എന്ന് നോക്കിയിട്ടു വരാം എന്ന് പറഞ്ഞാണ് തന്റെ ഫോര്‍ഡ് ഫിയസ്റ്റയുമായി പോയത്.
സൈക്കിയാട്രിക് നേഴ്‌സ് ആയി റിട്ടയര്‍ ചെയ്ത ആളാണ് ഹില്‍ഡ. കാശു കൊടുത്തിട്ട് പാര്‍ക്ക് ചെയ്യാവുന്ന ഒരിടം കണ്ടെത്തി തന്റെ കാര്‍ ഹില്‍ഡ അവിടെ പാര്‍ക്ക് ചെയ്തു. പിന്നീട് അര മണിക്കൂറോളം നടക്കാനുള്ള ദൂരം ഉണ്ടായിരുന്നു തിരികെ ആശുപത്രിയിലേക്ക്. എന്നാല്‍ ഡോക്ടറെ കണ്ടു കഴിഞ്ഞു വണ്ടി എടുക്കാന്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് അത് എവിടെ ആണ് പാര്‍ക്ക് ചെയ്തതെന്ന് ആ 79-കാരിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നത്. കഴിഞ്ഞ ഒരാഴ്ച മുഴുവന്‍ ഹില്‍ഡയും മകനും മകളും കൊച്ചു മക്കളും എല്ലാം ചേര്‍ന്ന് എല്ലാടവും തെരഞ്ഞു. ഒരു ഫലവും ഉണ്ടായില്ല.
അങ്ങനെ അവരുടെ യാത്രാവശ്യങ്ങള്‍ക്ക് ഒക്കെ തങ്ങളുടെ സൈക്കിളിലായി ഇരുവരുടെയും യാത്ര. ഒടുവില്‍ തങ്ങളുടെ കാര്‍ കണ്ടു പിടിച്ചു തരുന്നവര്‍ക്ക് 100 പൗണ്ട് പ്രതിഫലവും ഓണ്‍ലൈനില്‍ പ്രഖ്യാപിച്ചു.ആ പോസ്റ്റ് വൈറലായി. ഏതാണ്ട് 10000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് ഇത്.
ഒടുവില്‍ മാര്‍ട്ടിന്‍ ടൈലര്‍ എന്ന ബില്‍ഡര്‍, അവര്‍ പോയ ആശുപത്രിയില്‍ നിന്നും അര മൈല്‍ അകലെയുള്ള ഒരു സ്ഥലത്തു നിന്നും അവരുടെ കാര്‍ കണ്ടെത്തി. പക്ഷെ അപ്പോഴേക്കും അനുവദിച്ചതിലും കൂടുതല്‍ സമയം പാര്‍ക്കിംഗ് ലോട്ട് ഉപയോഗിച്ചതിന് മൂന്നു പാര്‍ക്കിംഗ് ടിക്കറ്റ് പിഴയായി പതിച്ചിട്ടുണ്ടായിരുന്നു! എങ്കിലും വയോവൃദ്ധയായ ഹില്‍ഡയുടെ മറവി മൂലം ഉണ്ടായ കാലതാമസം എന്നത് കണക്കാക്കി പിഴയില്‍ ഇളവ് അനുവദിച്ച് കൊടുക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha