ആ കുഞ്ഞുമനസ്സിന്റെ നൊമ്പരം ഹോംവര്‍ക്ക് പേജിലൂടെയാണ് അവന്‍ വെളിപ്പെടുത്തിയത്...രണ്ടാം ക്ലാസ്സുകാര്‍ക്ക് ടീച്ചര്‍ കൊടുത്ത ഹോംവര്‍ക് വൈറലായി.. കാരണം എന്തെന്ന് നോക്കൂ!
ഇതാരും കണ്ടുപിടിക്കാതിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കണ്ടുപിടിത്തം ഏത് എന്നും എന്ത് കൊണ്ട് അത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നും എഴുതാനായിരുന്നു രണ്ടാം ക്ലാസ്സുകാര്‍ക് ടീച്ചര്‍ കൊടുത്ത ഹോം വര്‍ക്ക്.
അമേരിക്കയിലെ ലൂയിസിയാനയിലെ ടീച്ചറായ ജെന്‍ ബിസണ്‍ ആയിരുന്നു തന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇത്തരം ഒരു ഹോം വര്‍ക്ക് കൊടുത്തത്. അത് ചെയ്ത് കൊണ്ട് വന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ഉത്തരം കാലിക പ്രസക്തമായിരുന്നു. അതിനാല്‍ തന്നെ ആ ഉത്തരം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ആ അധ്യാപികക്ക് തോന്നുകയും ചെയ്തു.
ആ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ഉത്തരം താഴെ പറയും പ്രകാരമായിരുന്നു.
എനിക്ക് ഇഷ്ടമില്ലാത്ത കണ്ടുപിടിത്തം ഏതെന്ന് പറയാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ഫോണ്‍ ആണെന്ന് ഞാന്‍ പറയും. എനിക്കതു ഇഷ്ടമില്ലാത്തതിന് കാരണം എന്റെ മാതാപിതാക്കള്‍ സദാ സമയവും ഫോണില്‍ ആണ് അത് കൊണ്ടാണ്. ഈ ഫോണ്‍ എന്ന് പറയുന്നത് ചിലപ്പോഴൊക്കെ വളരെ മോശപ്പെട്ട ഒരു കാര്യമാണ്. എന്റെ മമ്മിയുടെ ഫോണിനോട് എനിക്ക് വല്ലാത്ത വെറുപ്പാണ്. അമ്മയ്ക്ക് ഫോണ്‍ ഇല്ലാതിരുന്നെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആശിക്കും. അതാണ് ഞാന്‍ വെറുക്കുന്ന കണ്ടുപിടിത്തങ്ങളില്‍ ഒന്ന്, എന്നായിരുന്നു ആ ഹോംവര്‍ക് പേജില്‍ ഉണ്ടായിരുന്നത്. അതിനു താഴെ ഒരു മൊബൈല്‍ ഫോണിന്റെ ചിത്രം വരച്ച് അത് വെട്ടിയിട്ടിരുന്നു. അതിനടുത്തായി സങ്കടത്തോടെ നോക്കുന്ന ഒരു മുഖത്തിന്റെ ചിത്രം വരച്ചിട്ട്, ആ മുഖം ഫോണിനോട്, ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് പറയുന്നതായും എഴുതിയിരുന്നു.
ഈ ഹോംവര്‍ക്ക് ഷീറ്റിന്റെ ചിത്രം ജെന്‍ ആഡംസ് ബിസന്‍ എന്ന ടീച്ചര്‍ കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ ക്ലാസ്സിലെ 21 വിദ്യാര്‍ത്ഥികളില്‍ 4 പേര്‍ ഫോണിനെ വെറുക്കുന്നതായി എഴുതിയിരുന്നുവെന്നും അവര്‍ അറിയിച്ചു. പോസ്റ്റിനു താഴെയായി ഗെറ്റ് ഓഫ് യുവര്‍ ഫോണ്‍സ് ആന്‍ഡ് ലിസണ്‍ ടു യുവര്‍ കിഡ്‌സ് എന്നൊരു ഹാഷ് ടാഗും ചേര്‍ത്തിരുന്നു. ആ പോസ്റ്റ് വൈറല്‍ ആവുകയും 256000 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
2017-ല്‍ നടത്തിയ ഒരു പഠനത്തില്‍ കുട്ടികളുമായുള്ള സമ്പര്‍ക്കങ്ങള്‍ക്കിടെ എത്ര തവണ ടെക്‌നോളജി നിങ്ങളെ അവരില്‍ നിന്ന് അകറ്റിയിട്ടുണ്ട് എന്ന ചോദ്യത്തിന് മൂന്നില്‍ കൂടുതല്‍ തവണ എന്നാണ് പകുതിയിലധികം മാതാപിതാക്കള്‍ പറഞ്ഞത്. 11 % പേര്‍ മാത്രമാണ് അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞത്. ഇപ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ കൂടുതല്‍ അസ്വസ്ഥരും ശല്യക്കാരുമാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha