ഹോം വര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഒരിടം കണ്ടെത്തിയ ഒരു ചൈനീസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം ഒരേ സമയം രോഷവും കൗതുകവും ഉയര്‍ത്തുന്നു
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാന്‍ക്വിയു സിറ്റിയിലൂടെ ചൊവ്വാഴ്ച കടന്നു പോയ ഒരു കാര്‍ എല്ലാവരുടെയും ശ്രദ്ധ നേടി. ആ കാറിന്റെ പിന്‍സീറ്റിന് അരികെയുള്ള ജനാലയില്‍ ഇരുന്ന് കാറിനകത്തേക്ക് കാല്‍ വച്ച് കൊണ്ട് കാറിന്റെ റൂഫില്‍ വച്ചിരിക്കുന്ന പുസ്തകത്തില്‍ എന്തോ എഴുതുകയോ വരയ്ക്കുകയോ ചെയ്യുന്ന ഒരു പെണ്‍കുട്ടിയെയാണ് എല്ലാവരും കണ്ടത്. അത് ഒരു ടാക്‌സി കാര്‍ ആയിരുന്നുവെന്നും എല്ലാവരും ശ്രദ്ധിച്ചു.
ജനാലയുടെ നേര്‍ത്ത അഗ്രത്തില്‍ യാതൊരു പ്രശ്‌നവും ഇല്ലാതെ, കൂള്‍ കൂളായി ഇരിക്കുന്ന പെണ്‍കുട്ടി, അപകട കാരണമായേക്കാവുന്ന പ്രവര്‍ത്തിയാണ് താന്‍ ചെയ്യുന്നതെന്ന യാതൊരു ആശങ്കയും ഇല്ലാതെയാണ് ഇരിക്കുന്നത്.
പ്രസ്തുത ടാക്‌സി കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ആ ടാക്‌സി അപ്പോള്‍ ഓടിച്ചിരുന്നത് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ ആയിരുന്നുവെന്നും മകള്‍ കാറിന്റെ ജനാലയില്‍ കയറി ഇരുന്നത് അയാള്‍ അറിഞ്ഞില്ലെന്നുമാണ്. ആ സമയത്ത് അയാള്‍ കാറിലുണ്ടായിരുന്ന തന്റെ സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കയായിരുന്നുവത്രെ.
ആ വാദം സമ്മതിച്ചു കൊടുക്കാന്‍ നെറ്റില്‍ ആരും ഒരുക്കമല്ല. ഡ്രൈവിംഗ് സീറ്റിലിരുന്ന അയാളുടെ റിയര്‍ വ്യൂ മിറര്‍ ആ പെണ്‍കുട്ടി തീര്‍ച്ചയായും മറച്ചിരിക്കുമെന്നും അത് കൊണ്ട് തന്നെ അയാള്‍ അത് അറിഞ്ഞിട്ടുണ്ടാകുമെന്നും എല്ലാവരും തര്‍ക്കിക്കുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയിലെ തമാശ കാണുന്നവരുമുണ്ട്. എത്ര അനായാസമാണ് ജനാലയുടെ നേര്‍ത്ത അഗ്രത്തില്‍ അവള്‍ ഇരിക്കുന്നത്. ഇതിനു മുന്‍പും അവള്‍ ഇങ്ങനെ ചെതിട്ടുണ്ടാവും എന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും കഴിവ് തന്നെ, കഠിനാദ്ധ്വാനി ആയ പഠിതാവും ആണല്ലോ എന്നൊക്കെ പോകുന്നു കമന്റുകള്‍.
ഏതായാലും ട്രാന്‍സ്‌പോര്‍ട് മിനിസ്ട്രി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഗുരുതരമായ നിയമ ലംഘനമാണ് ഡ്രൈവര്‍ നടത്തിയതെന്നും എന്ത് ശിക്ഷ നല്‍കണമെന്ന് തീരുമാനിക്കാന്‍ മറ്റു വകുപ്പുകളുമായി ഇപ്പോള്‍ കൂടിയാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha