സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആകാതിരിക്കാന്‍ ആ അവതാരക ആവത് ശ്രമിച്ചു!
അമേരിക്കയിലെ ഓര്‍ലാന്‍ഡോ പ്രവിശ്യയിലെ ഫ്ളോറിഡയിലാണ് ഗേറ്റര്ലാന്ഡ് എന്ന പ്രസിദ്ധ തീം പാര്ക്കിനോടൊത്തുള്ള ചീങ്കണ്ണി സങ്കേതം ഉള്ളത്. ഒരു യൂട്യൂബ് ചാനലിന്റെ അവതാരകയായ സാവന്ന ബോവന് ഇക്കഴിഞ്ഞ മെയ് 8-ാം തീയതി അവിടെ എത്തിയത് തന്റെ യൂട്യൂബ് വീഡിയോയ്ക്ക് ഒരു ഇന്‍ട്രോ ഷൂട്ട് ചെയാനായിരുന്നു.
അതിനായി പശ്ചാത്തലമെല്ലാം ഒരുക്കിയതിനു ശേഷം ഷൂട്ട് ചെയ്യാനൊരുങ്ങവേയാണ് അവരുടെ പിന്നില്‍ ഇണ ചേര്‍ന്ന് കൊണ്ടിരുന്ന സല്കേറ്റി ആമകള്‍ അത്യുച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ചത്. ഈ വിഭാഗത്തില്‍ പെട്ട ആമകള്‍ ഇണ ചേരലിനിടെ വളരെ ഉച്ചത്തിലാണ് തങ്ങളുടെ പ്രാണ ഹര്‍ഷങ്ങള്‍ പുറപ്പെടുവിക്കുന്നത്.
അവയെ പശ്ചാത്തലമാക്കി ചിത്രീകരണം നടത്താന്‍ ആഗ്രഹിച്ച സാവന്നയ്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഇതിനു മുന്‍പ് ഈ രംഗങ്ങള്‍ സാവന്ന കണ്ടിട്ടുള്ളത് കൊണ്ട് ഇത്തരത്തില്‍ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുമെന്ന് അവള്‍ക്കു മുന്‍പേ അറിയാമായിരുന്നു. എങ്കിലും ആമകള്‍ അവയുടെ സ്വകാര്യ നിമിഷങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് തോന്നിയത് കൊണ്ടാണ് അതിന്റെ പരിസരത്ത് വച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്.
അവരുടെ ആവശ്യങ്ങള്‍ നടന്നു കഴിഞ്ഞതിനാല്‍ പിന്നീട് വലിയ ഒച്ചയും ബഹളവും ഒന്നും ഉണ്ടാവില്ലെന്നായിരുന്നു സാവന്ന കരുതിയത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി അവയുടെ ശബ്ദം പുറത്തു വന്നപ്പോള്‍ അവള്‍ക്ക് ചിരി അടക്കാനായില്ല. ഏതായാലും അവര്‍ക്കു മാത്രമായി കുറച്ചു നിമിഷങ്ങള്‍ വിട്ടു കൊടുത്തേക്കാം എന്ന് പറഞ്ഞു കൊണ്ട് അവള് അവിടുന്ന് സ്കൂട്ട് ആയി!
https://www.facebook.com/Malayalivartha