ശില്പഭംഗിയോടെ, തടി കൊണ്ട് ഉണ്ടാക്കിയ സൈക്കിള്‍
തടികൊണ്ട് സൈക്കിള്‍ നിര്‍മിച്ച് മുപ്പത്തിമൂന്നുകാരനായ കോയമ്പത്തൂര്‍ സ്വദേശി. പി.കെ. മുരുകന്‍ വിസ്മയമായി. തന്റെ പഴയ സൈക്കിളിന്റെ ഫ്രെയിം പഴകി ദ്രവിച്ചതോടെയാണ് മറ്റൊരു ഫ്രെയിം നിര്‍മിക്കുന്നതിനേക്കുറിച്ച് മുരുകന്‍ ചിന്തിച്ചത്.
ആദ്യം ലോഹഭാഗങ്ങളുപയോഗിച്ച് നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ സംഭവം ഒന്നു വ്യത്യസ്തമാക്കാന്‍ തീരുമാനിച്ചതോടെ തടിയില്‍ സൈക്കിള്‍ ഫ്രെയിം നിര്‍മിക്കുകയായിരുന്നു. 15 ദിവസംകൊണ്ടാണ് താന്‍ തടി സൈക്കിള്‍ നിര്‍മിച്ചതെന്ന് ഡിസൈനര്‍ കൂടിയായ മുരുകന്‍ പറഞ്ഞു.
ടയര്‍, സീറ്റ്, ചെയിന്‍ ഭാഗം എന്നിവയൊഴിച്ച് സൈക്കിളിന്റെ ബാക്കിഭാഗങ്ങളെല്ലാംതന്നെ തടിയിലാണു നിര്‍മിച്ചിരിക്കുന്നത്.ആദ്യ സംരംഭമായതിനാല്‍ ഇതിന്റെ നിര്‍മാണത്തിന് 25000 രൂപ ചെലവായെന്നും ഇനി നിര്‍മിക്കുമ്പോള്‍ തുകയിതിലും കുറയ്ക്കാനാകുമെന്നും മുരുകന്‍ പറഞ്ഞു.
എന്തായാലും സമൂഹമാധ്യമങ്ങളില്‍ മുരുകന്റെ സൈക്കിളിന് ഇപ്പോള്‍ ആരാധകര്‍ ഏറെയുണ്ട്.
https://www.facebook.com/Malayalivartha