ഗ്രാജുവേഷന്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ ഗൗണും ധരിച്ചു കൊണ്ട് പൊതുനിരത്തിലൂടെ ഓടിപ്പോയ അവനെ കണ്ടവര്‍ക്ക് അവന്റെ സ്ഥിരോത്സാഹവും മഹത്വാകാംക്ഷയും കണ്ടില്ലെന്ന് നടിക്കാനായില്ല, അതിന് അവര്‍ അവന് സമ്മനമായി നല്‍കിയത് ഒരു കാര്‍!
അമേരിക്കയിലെ അലബാമ പ്രവിശ്യയിലെ 19-കാരനായ കോറി പാട്രിക്കിന്റെ ഒരു ചിത്രം കഴിഞ്ഞ ആഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. റോഡിലൂടെ പോകുകയായിരുന്ന മറ്റൊരാള്‍ അവന്റെ ഒരു ചിത്രം പകര്‍ത്തി പോസ്റ്റ് ചെയ്യുക ആയിരുന്നു.
ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ ധരിക്കുന്ന ഗൗണും ധരിച്ചു കൊണ്ട് ധൃതി പിടിച്ചു റോഡിലൂടെ പോകുന്ന അവന്റെ ചിത്രമാണ് സഹ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയത്. സാധാരണയായി ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ കലാലയത്തില്‍ എത്തിയതിന് ശേഷമാവും ഈ വേഷം അണിയുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പൊതു നിരത്തിലൂടെ ഈ വേഷവും ധരിച്ചു പോയതിനാലാണ് കോറിയെ ചിത്രം എടുത്ത ആള്‍ ശ്രദ്ധിച്ചത്.
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയപ്പോള്‍ അവിടത്തെ ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷനിലെ റേഡിയോ ജോക്കി ആയ റിക്കി സ്‌മൈലി ആ ചെറുപ്പക്കാരന്‍ ആരാണെന്നും എന്ത് കൊണ്ടാണ് ഈ വേഷം ധരിച്ച് യാത്ര ചെയ്യാന്‍ ഇടയായതെന്നും അന്വേഷിച്ച് അറിയിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവന്റെ കഥ എല്ലാവരും അറിയാന്‍ ഇടയായത്.
അവന്റെ സ്‌കൂളില്‍ നിന്നും 10 മൈല്‍ അകലെയുള്ള പ്രസ്തുത സ്ഥലത്തേക്ക് അവര്‍ വീട് മാറി എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. അവന്റെ ഹൈ സ്‌കൂള്‍ ഗ്രാജുവേഷന്റെ രണ്ടാം വര്‍ഷം ആയിരുന്നു അത്. സ്വന്തമായി വാഹനമില്ലാത്ത കുടുംബം ആണ് അവന്റേത്. അതിനാല്‍ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കയല്ലാതെ സ്‌കൂളില്‍ എത്താന്‍ അവന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അവന്റെ വീട്ടില്‍ നിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്‌തെങ്കിലേ സ്‌കൂളില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. സമയത്തിന് സ്‌കൂളില്‍ എത്തണമെങ്കില്‍ അതിരാവിലെ 4 :30 നു ഉണര്‍ന്ന് തയ്യാറായി 5 :41 -നുള്ളില്‍ ബസ് സ്‌റ്റോപ്പില്‍ എത്തണമായിരുന്നു. കൂട്ടുകാരോടൊപ്പം തന്നെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം എന്നവന് ആഗ്രഹമുണ്ടായിരുന്നു കൊണ്ട് അവന്‍ ആ കൊല്ലം തന്നെ പരീക്ഷയ്ക്കിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടില്ല ആ വര്‍ഷം നഷ്ടപ്പെടുത്താതിരിക്കാന്‍ ഒരു ദിവസം പോലും ക്ലാസ് മുടക്കം വരുത്താതെ അവന്‍ സ്‌കൂളില്‍ എത്തി. എന്നും രാവിലെ ഈ ഓട്ടം തന്നെയായിരുന്നു അവന്‍ നടത്തിയിരുന്നത്.
വൈകുന്നേരം ക്ലാസ് കഴിഞ്ഞും കൂട്ടുകാരെല്ലാം വീട്ടില്‍ എത്തുമ്പോഴും അവന്‍ യാത്രയില്‍ ആയിരിക്കും. കാരണം അവന്‍ രാവിലെ പോകുന്ന ബസ് അതിന്റെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം പൂത്തിയാക്കി അവന്റെ വീടിന്റെ അതിലെയുള്ള ട്രിപ്പ് നടത്തുന്നതിനായി വൈകുന്നേരം അതെത്തുന്ന സമയത്തിനായി കാത്തിരുന്ന് ആ ബസിലാണ് അവന്‍ വീട്ടിലേക്ക് തിരിക്കുന്നത്.
ആ ഒരു വര്‍ഷം മുഴുവന്‍ അവന്‍ ഓടിയതിന്റെ ഫലം അവന് കിട്ടുന്ന ദിവസമെത്തി. അവന് ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ലഭിക്കുന്ന ദിവസം. അന്നും ഒന്നര മണിക്കൂര്‍ നീണ്ട യാത്ര നടത്തിയാലേ അവിടെ എത്താനാകു എങ്കിലും ഒരു വ്യത്യാസമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്ന സമയം, സ്‌കൂള്‍ സമയത്തേക്കാള്‍ അല്പം കൂടി വൈകി ആയിരുന്നു. അതിനാല്‍ സ്‌കൂളില്‍ പോകുന്നത് പോലെ അതിരാവിലെ എഴുന്നേറ്റ് പോകേണ്ടതില്ലായിരുന്നു. എന്നാലും അവിടെ എത്തിക്കഴിഞ്ഞ് പിന്നെ വേഷം മാറാനൊന്നും സമയം കിട്ടില്ല എന്നറിയാമായിരുന്നത് കൊണ്ട് അവന്റെ വീടിന്റെ അടുത്ത് നിന്നും സ്‌കൂള്‍ വരെയുള്ള ബസിന്റെ ഇടസമയത്തെ ട്രിപ്പില്‍ തന്നെ അവന്‍ കയറി സ്‌കൂളിലേക്ക് പോയി. ആ ഓട്ടമാണ് സഹയാത്രികന്റെ കൗതുകം ഉണര്‍ത്തിയത്. അവന്റെ അമ്മയും കുടുംബാംഗങ്ങളും മറ്റു വിധത്തില്‍ സമയത്ത് തന്നെ സ്‌കൂളില്‍ എത്തി ചേരുകയായിരുന്നു.
ഇത്ര ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലും പഠനം മുടക്കുവാന്‍ തയ്യാറാകാതെ അതിരാവിലെ ഉണര്‍ന്ന് സ്‌കൂളിലെത്തി തന്റെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ നേടിയ അവനെത്തേടി റേഡിയോ ജോക്കി റിക്കി സ്‌മൈലിയുടെ സമ്മാനമെത്തി. ഒരു കാര്‍ ആണ് അവന് സമ്മാനമായി നല്‍കിയത്.
https://www.facebook.com/Malayalivartha