കടയില്‍ നിന്നും രണ്ട് കുപ്പി മദ്യം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചതിന് തന്നെ വെടിവച്ച കടയുടമക്കെതിരെ 2 .7 ദശലക്ഷം ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കള്ളന്‍ കേസ് കൊടുത്തു!
ഇതിപ്പോള്‍ ഉടമസ്ഥനെ പിടിച്ചു കെട്ടുന്ന കാലമാണെന്ന് നാടന്‍ ഭാഷയില്‍ ഒരു ചൊല്ല് തന്നെ ഉണ്ട്. അത് തന്നെയാണ് ന്യൂ യോര്‍ക്കില ഒരു മദ്യ ഷോപ്പില്‍ നടക്കുന്നത്. ഒരാളുടെ മദ്യ ഷോപ്പില്‍ നിന്നും രണ്ടു കുപ്പി മദ്യം കടത്തി കൊണ്ട് പോകാന്‍ ശ്രമിച്ച തന്നെ വെടിവച്ചുവെന്നാണ് കള്ളന്റെ പരാതി. കൊള്ള അടിക്കാനെത്തിയവനോട് പിന്നെ എങ്ങനെ ഇടപെടണമെന്ന് കള്ളന്‍ പറയുന്നില്ല! ഏതായാലും നിറയെ അക്ഷരത്തെറ്റും വസ്തുതകള്‍ തെറ്റായി രേഖപ്പെടുത്തിയതുമായ ഒരു പരാതി കോടതിയില്‍ എത്തിയിട്ടുണ്ട്.
ന്യൂ ബ്രിഡ്ജ് വൈന്‍ ആന്‍ഡ് ലിക്കേഴ്‌സ് എന്ന ഷോപ്പിലാണ് സംഭവം.ഷോണ്‍ ഹാരിസ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിലെത്തിയത്രെ. അവിടെ നിന്നും 4 കുപ്പി മദ്യം എടുത്തിട്ട് രണ്ടെണ്ണം അയാളുടെ പാന്റ്‌സില്‍ ഒളിപ്പിച്ചു. മറ്റേ രണ്ടു കുപ്പികളും സെയില്‍സ് കൗണ്ടറിന്റെ മേശപ്പുറത്തു വച്ചു. അപ്പോള്‍ കൗണ്ടറില്‍ നിന്നും ഇയാളുടെ ഐ ഡി ആവശ്യപ്പെട്ടു. ഐ ഡി തന്റെ കാറില്‍ ഇരിക്കയാണെന്നും പോയി എടുത്തിട്ട് വരാമെന്നും അയാള്‍ അറിയിച്ചു. ഐ ഡി എടുക്കാനെന്ന വ്യാജേന കാറിനു സമീപം എത്തിയ അയാള്‍ തന്റെ പാന്റ്‌സിന്റെ പോക്കറ്റിനുള്ളില്‍ തിരുകി കയറ്റി ഇരുന്ന രണ്ടു കുപ്പി മദ്യം കാറില്‍ എടുത്തു വച്ച് തിരികെ വന്ന് ഷോപ്പില്‍ മേശപ്പുറത്തു വച്ചിട്ടു പോയ രണ്ടു കുപ്പി മദ്യം വില കൊടുത്തു വാങ്ങുന്നു.
അപ്പോഴേക്കും അവിടെ എത്തിയ കടയുടമ അവരോടൊപ്പം പുറത്തേക്ക് നടക്കുന്നു. കാറിനു സമീപം എത്തിയപ്പോള്‍ അയാള്‍ ഒരു ഹാന്‍ഡ് ഗണ്‍ എടുത്ത് തങ്ങള്‍ക്കു നേരെ നീട്ടിയിട്ട്്് ആ കുപ്പികള്‍ തിരികെ തരണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ബ്രുക്‌ലിന്‍ ഫെഡറല്‍ കോര്‍ട്ടില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് കടയുടമ കാറിന്റെ ഇഗ്‌നിഷനില്‍ നിന്നും അതിന്റെ താക്കോല്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ തോതില്‍ ഉന്തും തള്ളുമൊക്കെ ഉണ്ടായിയത്രേ. തുടര്‍ന്ന് അയാള്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് അയാള്‍ പരാതിയില്‍ പറയുന്നത്. തന്റെ വലതു തോളിനാണ് വെടി ഏറ്റതെന്നും ചികിത്സക്ക് പോയാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് സ്വയം ചികിത്സ നടത്തുക ആയിരുന്നു എന്നാണ് ഹാരിസ് പറയുന്നത് .തന്മൂലം തന്റെ പരിക്കിന് 2 .7 ദശലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കണമെന്നാണ് അയാള്‍ കോടതിയോട് ആവശ്യപ്പെടുന്നത്.
പരാതിയില്‍ ഷോപ്പിന്റെയും ഉടമയുടെയും പേരുകളും സ്ഥലപ്പേരും എല്ലാം തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha