ഭീമന്‍ അണലിയും മുതലയുമായുള്ള ഘോര യുദ്ധം, ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയത്
അതിഭീമനായ ഒരു അണലി ഒരു മുതലയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാല നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ഒരു സഞ്ചാരി പകര്‍ത്തി. ഡോക്ടര്‍ റിഷാനി ഗുരുസിംഗെ യാല നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കവെ അവിടത്തെ ഒരു വെള്ളക്കെട്ടിനരികെയാണ് റസല്‍സ് വൈപ്പര്‍ എന്ന ഗണത്തില്‍ പെട്ട അണലിയും ഒരു മുതലയും തമ്മില്‍ നടന്ന സംഘട്ടനം നേരിട്ട് കണ്ടത്.
ഒരു പേറ്റന്റ് ടെക്‌നോളജി സ്‌പെഷ്യലിസ്‌ററ് ആയ ഡോക്ടര്‍ റിഷാനിയും സംഘവും പാര്‍ക്കിന്റെ മെയിന്‍ റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വലിയ ദ്വാരത്തിനടുത്തായി മുതലയെ കണ്ടത്. മുതലകള്‍ അത്ര അപൂര്‍വം അല്ലാത്തതിനാല്‍ അവര്‍ക്കു മുന്‍പേ നടന്ന സംഘവും വലിയ ശ്രദ്ധയൊന്നും അതിനു കൊടുത്തില്ല. എന്നാല്‍ റിഷാനി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിന്റെ വായില്‍ അത് എന്തോ കടിച്ചു പിടിച്ചിരിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് തന്നെ ആ മുതല വെള്ളത്തില്‍ കിടന്നു ഉരുണ്ടു മറിയാനും ശ്രമിച്ചപ്പോഴാണ് അതിന്റെ ദേഹത്ത് ഒരു വലിയ പാമ്പ് ചുറ്റിയിട്ടുണ്ടെന്ന് കണ്ടത്.
പാമ്പിന്റെ വലിപ്പം കണ്ടപ്പോള്‍ അതൊരു പെരുമ്പാമ്പാണെന്നാണ് അവര്‍ കരുതിയത്. അല്‍പ നേരം കൂടി ശ്രദ്ധിച്ചപ്പോഴാണ് അതൊരു റസ്സല്‍ വൈപ്പര്‍ ആണെന്ന് മനസ്സിലായത്. ഇത്ര ഭീമാകാരമുള്ള ഒരു അണലിയെ തിന്നാന്‍ ശ്രമിക്കുന്ന മുതലയുടെ ശ്രമങ്ങള്‍ ലൈവ് ആയി കാണാന്‍ കിട്ടുന്ന അവസരം അസുലഭമാണെന്ന് തനിക്ക് മനസ്സിലായതു കൊണ്ടാണ് താന്‍ അവിടെ തന്നെ നിന്ന് അത് കാമറയില്‍ പകര്‍ത്തിയത് എന്ന് ഡോക്ടര്‍ പറഞ്ഞു.
പാമ്പ് കടിയേറ്റ് ശ്രീലങ്കയില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ അധികവും അണലിയുടെ കടിയേല്‍ക്കുന്നത് കൊണ്ടാണെന്നും ദ്വീപിലെ രണ്ടാമത്തെ വിഷമേറിയ ഇനമാണിതെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ ഏറ്റവും നീളമുള്ള വിഷപ്പല്ലുകള്‍ ഉള്ളത് ഇവയ്ക്കാണെന്നും അവര്‍ പറഞ്ഞു.സാധാരണയായി ഇവ എലികള്‍ പോലുള്ളതോ, വലിയ അട്ടകളെയോ പഴുതാരകളെയോ ഞണ്ടിനെയോ ഒക്കെയാണ് ഭക്ഷിക്കാറുള്ളതെന്നും ഇത്ര ഭീമാകാരനായതിനാല്‍ ആവണം മുതലയെ പിടിക്കാന്‍ ശ്രമം നടത്തി മുതലയ്ക്ക് ആഹാരമായതെന്നുമാണ് കരുതുന്നത്.
https://www.facebook.com/Malayalivartha