ബഹിരാകാശത്ത് വച്ച് ഒരു ടവല്‍ പിഴിഞ്ഞ് ഉണക്കണമെന്ന് തോന്നിയാലോ...
ഭൂഗുരുത്വാകര്‍ഷണ ബലത്തിന് പുറത്തുള്ള ബഹിരാകാശത്ത് നമ്മുടെ സ്വാഭാവിക ജീവിതം സാധ്യമല്ല എന്ന കാര്യം ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. എങ്കിലും നമ്മുടെ സാധാരണ ജീവിതത്തില്‍ ഭൂമിയില്‍ വച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഏതെങ്കിലും ബഹിരാകാശത്തു വച്ച് ചെയ്യണമെന്ന് തോന്നിയാല്‍ എന്താവും സംഭവിക്കുക എന്ന് കാണാന്‍ നമുക്കോരോരുത്തര്‍ക്കും കൗതുകം ഉണ്ടാവും.
അവിടെ ഗുരുത്വാകര്‍ഷണ ബലം പ്രവര്‍ത്തിക്കയില്ല എന്നതിനാല്‍ അങ്ങനെ സംഭവിക്കും, ഇങ്ങനെ സംഭവിക്കും എന്നൊക്കെ പറയുന്നതിനപ്പുറം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് കാണുന്നത് രസകരം തന്നെ ആയിരിക്കും.
അതാണ് കാനേഡിയന്‍ സ്‌പേസ് ഏജന്‍സിയിലെ കേണലായ ക്രിസ് ഹാഡ്ഫീല്‍ഡ് കാട്ടി തരുന്നത്. സ്‌പേസില്‍ വച്ച് ഒരു നനഞ്ഞ ടവല്‍ പിഴിഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ എന്താണ് പറ്റുന്നത് എന്ന് അദ്ദേഹം ചെയ്തു കാണിച്ചു തരുന്നു. നല്ലതു പോലെ നനഞ്ഞ ആ ടവല്‍ എത്ര പിഴിഞ്ഞാലും ഭൂമിയില്‍ വച്ച് അത് പിഴിയുന്നത് പോലെ അതില്‍ നിന്നും വെള്ളം വാര്‍ന്നു പോകുന്നില്ല എന്ന് കാണാം. വെള്ളം ഒരു ട്യൂബ് പോലെ ആയിത്തീര്‍ന്ന് ആ ടവ്വലിന് ചുറ്റും കറങ്ങി നടക്കുകയും കേണലിന്റെ കൈയ്യില്‍ ജെല്‍ പോലെ പറ്റിപിടിക്കുകയുമാണ് ചെയ്യുന്നത്.
കാണാന്‍ വളരെ കൗതുകമുള്ള ആ കാഴ്ച ബഹിരാകാശത്തു വച്ച് ചെയ്തതല്ല. കാനേഡിയന്‍ സ്‌പേസ് ഏജന്‍സിയില്‍ നിര്‍മിച്ചിട്ടുള്ള ന്യൂട്രല്‍ ബോയന്‍സി ലബോറട്ടറി സംവിധാനത്തില്‍ വച്ച് പ്രേക്ഷകര്‍ക്ക് മുന്നിലാണ് അദ്ദേഹം ചെയ്തു കാണിച്ചത്. വെള്ളം ടവലില്‍ നിന്ന് ഊര്‍ന്നു പോകാതെ ഒരു ട്യൂബ് പോലെ രൂപപ്പെടുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതത്തോടെ കൈയ്യടിക്കുന്നത് കേള്‍ക്കാം. ഗുരുത്വാകര്‍ഷണ ശക്തി ഇല്ലാത്തിടത്ത് ദ്രാവകങ്ങളുടെ പ്രതലബലം (സര്‍ഫസ് ടെന്‍ഷന്‍ ) പ്രവര്‍ത്തിക്കയില്ല എന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha