വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി, ഒരേ ഒരു യാത്രക്കാരനായി വരനും!
ചൈനയിലെ ഒരു വധു തന്റെ വിവാഹദിനം ഏറ്റവും വ്യത്യസ്ഥത ഉള്ളതാക്കി.അലങ്കരിച്ച ഒരു ബസ് സ്വയം ഓടിച്ചാണ് വധു വിവാഹവേദിയില്‍ എത്തിയത്.
വിവാഹ വസ്ത്രമണിഞ്ഞ വധുവിന്റെയൊപ്പം വരനുമുണ്ടായിരുന്നു. തന്റെ വീട്ടില്‍ നിന്നും ബസുമായി പുറപ്പെട്ട വധു വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയിലാണ് ഭര്‍ത്താവിനെയും ഒപ്പം കൂട്ടിയത്.
ബസ് ഡ്രൈവറായി ജോലി നോക്കുന്ന ആളാണ് ഈ യുവതി. ബലൂണുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണ് ബസ് അണിയിച്ചൊരുക്കിയത്. വിവാഹത്തിന്റെ ഈ പുതിയ ട്രെന്‍ഡ് ഇതിനോടകം തന്നെ വൈറലായിരിക്കയാണ്.
https://www.facebook.com/Malayalivartha