അഗ്‌നിപര്‍വ്വതസ്‌ഫോടനം ഒരു യുവാവ് നേരില്‍ കണ്ടപ്പോള്‍...
ഹവായിയിലെ കിലൗ അഗ്‌നിപര്‍വ്വതം പൊട്ടിയതോടെ, താമസസ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ച നൂറുകണക്കിന് ആളുകളില്‍ ഒരാളാണ് കെയ്ത്ത് ബ്രോക്ക് എന്ന യുവാവ്. അഭയാര്‍ഥി ക്യാമ്പില്‍ നിന്നും കുറച്ച് അത്യാവശ്യ സാധനങ്ങളെടുക്കാന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തിയ ബ്രോക്ക് കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.
ഫൗണ്ടനില്‍ നിന്ന് വെള്ളം ചീറ്റുന്നതുപോലെ പുന്തോട്ടത്തിന്റെ മധ്യഭാഗത്തുനിന്ന് ഉരുകിയ ലാവ പുറത്തേക്ക് ചീറ്റുന്നു. ബ്രോക്ക് ഉടന്‍ തന്നെ ആ കാഴ്ച തന്റെ ഫോണില്‍ പകര്‍ത്തി. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ബ്രോക്കിന്റെ തോട്ടത്തിലുണ്ടായ ചെറിയ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് ചീറ്റിക്കൊണ്ടിരുന്നത്.
പത്തടി ഉയരത്തില്‍ വരെ ലാവ ഇങ്ങനെ മുകളിലേക്ക് ചീറ്റിയിരുന്നു. കാറ്റ് എതിര്‍ ദിശയിലേക്ക് വീശിയിരുന്നതിനാല്‍ തിളയ്ക്കുന്ന ആ ലാവ ബ്രോക്കിന്റെ വീട്ടിലേക്ക് പതിച്ചില്ല. ക്യാംപില്‍ തിരികെയെത്തിയ ഉടന്‍ ബ്രോക്ക് ആ 'ചെറിയ അഗ്‌നിപര്‍വ്വതത്തിന്റെ' ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു.
ഈ ദ്യശ്യങ്ങള്‍ ഒരേ സമയം മനോഹരവും ഭീതിജനകവുമാണെന്ന് ഇന്റര്‍നെറ്റ് ഒരുമിച്ച് പറഞ്ഞു. പിന്നീട് ലാവപ്രവാഹം കൂടുകയും ബ്രോക്കിന്റെ വീട് അഗ്‌നിക്കിരയാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha