സീലിംഗ് തകര്‍ത്തു കൊണ്ടുള്ള വധുവിന്റെ ബൊക്കെ എറ്!
ഒരു ചൈനീസ് കല്യാണം സമൂഹമാധ്യമങ്ങളില്‍ ചിരിവിതറുന്നു. നവവധു തന്റെ പൂച്ചെണ്ട് വലിച്ചെറിയുന്നതും അതു കൈക്കലാക്കാന്‍ വിവാഹത്തിനെത്തിയവര്‍ ശ്രമിക്കുന്നതുമെല്ലാം പതിവാണ്. വിവാഹശേഷം നവവധു പൂച്ചെണ്ട് വലിച്ചെറിഞ്ഞപ്പോള്‍ ഇവിടെ സംഭവിച്ച കാര്യങ്ങളാണ് ചിരിക്ക് കാരണമായത്.
പൂച്ചെണ്ട് കൈക്കലാക്കുന്നവര്‍ക്ക് വൈകാതെ വിവാഹം നടക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇവിടെയും ഇതൊക്കെ ഉദ്ദേശിച്ചാണ് നവവധു പൂച്ചെണ്ട് വലിച്ചെറിഞ്ഞത്. പക്ഷേ, പൂച്ചെണ്ട് ആളുകള്‍ക്കിടയില്‍ വീഴുന്നതിനു പകരം വിവാഹവേദിയുടെ സീലിംഗില്‍ തടഞ്ഞിരിക്കുകയാണ് ചെയ്തത്. ഒട്ടുംവൈകാതെ സീലിംഗ് നിലംപൊത്തുകയും ചെയ്തു.
വധുവും വരനുമടക്കമുള്ളവരുടെ മേലാണ് സീലിംഗ് പതിച്ചത്. എന്തായാലും വീഡിയോ ദൃശ്യങ്ങളില്‍ ആര്‍ക്കും പരിക്കുള്ളതായി കാണുന്നില്ല. അമളി പറ്റിയത് ആസ്വദിച്ച് എല്ലാവരുമൊരുമിച്ച് ചിരിച്ചാര്ക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha