ഈ ചിത്രത്തില്‍ നില്‍ക്കുന്നത് ആര്, ഇരിക്കുന്നത് ആര്....!
സോഷ്യല്‍ മീഡിയയില്‍ ആകെ ആശയക്കുഴപ്പം ഉണ്ടാക്കിയ ഒരു ചിത്രമാണ്. ഒരു യുവതിയും യുവാവും ആലിംഗനം ചെയ്ത് നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ഫോട്ടോ ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തിനു പിന്നാലെയാണ് ഇപ്പോള്‍ സൈബര്‍ലോകം. ഒരേ ചിത്രത്തിന് നിരവധി വിശദീകരണങ്ങളാണ് കാഴ്ചക്കാരില്‍ നിന്ന് എത്തിയത്.
ചിത്രത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും രൂപം ഉണ്ടെങ്കിലും ഒറ്റനോട്ടത്തില്‍ പെണ്ണിന്റെ ഉടലില്‍ ആണിന്റെ ശിരസ് ഇരിക്കുന്നതായി തോന്നാം. തിരിച്ചും അങ്ങനെ തന്നെ. ആദ്യ കാഴ്ചയിലെ ഈ ആശയക്കുഴപ്പം തന്നെയാണ് ചിത്രം ഇത്ര വൈറലാകാനുള്ള കാരണവും. ആദ്യ കാഴ്ചയില്‍ യുവാവ് ഹീല്‍ ചെരുപ്പ് ഇട്ടിരിക്കുന്നതായി ഒരു ട്വിറ്റര്‍ ഉപഭോക്താവ് പ്രതികരിച്ചു.
ചിത്രത്തെ സംബന്ധിച്ച ഒരു ഉപഭോക്താവ് ഡയഗ്രാം തന്നെ തയ്യാറാക്കി. യഥാര്‍ത്ഥത്തില്‍ ചിത്രം എങ്ങനെയാണെന്ന് എടുത്തതെന്നും പ്രേക്ഷകരുടെ സംശയം നീക്കുന്നതുമായിരുന്നു ഈ വിശദീകരണം.
മെയ് 24-ന് ട്വിറ്ററിലൂടെയാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിനകം ഒരു ലക്ഷത്തിലധികം ലൈക്കും 45,000 റിട്വീറ്റുകളും സ്വന്തമാക്കി.
https://www.facebook.com/Malayalivartha