വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി എല്ലാം രാദ-യോട് ചോദിച്ചറിയാം!
മനുഷ്യജീവിതത്തില്‍ റോബട്ടുകള്‍ ഇല്ലാത്ത മേഖല ഇല്ലാതായിരിക്കുന്നു. തുടക്കത്തില്‍ അല്‍പം പിന്നിലായിരുന്നെങ്കിലും ഇന്ത്യയിലും ഇപ്പോള്‍ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാദ.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് വിമാനസമയത്തെക്കുറിച്ചു പറയുകയും അവരുടെ ബോര്‍ഡിംഗ് പാസുകള്‍ സ്‌കാന്‍ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു റോബട്ടാണ് രാദ. വിസ്താര എയര്‍ലൈന്‍സാണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലൊരു റോബട്ടിനെ അവതരിപ്പിക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലില്‍ ജൂലൈ അഞ്ച് മുതല്‍ രാദയുടെ സേവനം ലഭ്യമാകും.
വിസ്താരയുടെ ഇന്നവേഷന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ടാറ്റയുടെ ഇന്നവേഷന്‍ ലാബിലെ എന്‍ജിനിയര്‍മാരാണ് രാദയെ നിര്‍മിച്ചിരിക്കുന്നത്. 360 ഡിഗ്രി തിരിയാന്‍ കഴിയുന്ന നാലു ചക്രങ്ങളോടുകൂടിയ റോബട്ടാണ് രാധ. ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകളും ശബ്ദസാങ്കേതികതയും യാത്രക്കാരുമായി സംസാരിക്കാന്‍ രാദയെ സഹായിക്കും. മുന്‍ നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ സഞ്ചരിക്കാനും കാലാവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനുമൊക്കെ രാദയ്ക്കാകും.
https://www.facebook.com/Malayalivartha