പൊതുജനങ്ങള്‍ക്ക് പേരു നിര്‍ദേശിക്കാം, വംശനാശ ഭീഷണി നേരിടുന്ന പാണ്ടകളിലെ പുതുതലമുറക്കാരിക്ക്!
മലേഷ്യയിലെ ദേശീയ മൃഗശാലയിലെ നാലു മാസം പ്രായമുള്ള കുഞ്ഞുപെണ്‍പാണ്ട കാണികള്‍ക്ക് കൗതുകമായി. കഴിഞ്ഞ ദിവസമാണ് കുഞ്ഞുപാണ്ടയെ ആദ്യമായി ആളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.
കുരുന്നു പാണ്ടയുടെ മാതാപിതാക്കള്‍ 2014-ല്‍ മലേഷ്യയിലെ ദേശീയ മൃഗശാലയിലെത്തിയ ലിയാംഗ് ലിയാംഗ് എന്ന പെണ്‍ പാണ്ടയും വളരെ നാളുകളായി മലേഷ്യയിലുള്ള മറ്റൊരു ആണ്‍പാണ്ടയുമാണ്.
ഒമ്പത് കിലോഗ്രാം ഭാരമുള്ള പാണ്ടക്കുട്ടിക്ക് ഇതുവരെ പേരിട്ടിട്ടില്ല. മലേഷ്യയില്‍ സമൂഹമാധ്യങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരമൊരുക്കിയതായി മലേഷ്യന്‍ മൃഗശാലാ ഡയറക്ടര്‍ അറിയിച്ചു.
അതീവ വംശനാശ ഭീഷണി നേരിടുന്ന പാണ്ടകളിലെ പുതുതലമുറക്കാരിയുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയോടെയാണ് മൃഗശാല അധികൃതര്‍ ഇടപെടുന്നത്.
https://www.facebook.com/Malayalivartha