സകല വിഷാദവും മറക്കാന്‍ സഹായിക്കുന്ന നായ
വിദേശരാജ്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ഏകാന്തത, നിരാശ, വിഷാദം തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന പതിവുണ്ട്. തെറാപ്പി ആനിമല്‍സ് എന്നാണ് ഇവയെ വിളിക്കുക. പ്രധാനമായും നായ്ക്കളെയാണ് ഇങ്ങനെ ഉപയോഗപ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തെറാപ്പി ഡോഗ് ഏത് എന്ന് ചോദിച്ചാല്‍ അത് ഒരുപക്ഷേ സ്പോട്ട് എന്ന ഡാല്‍മേഷ്യന്‍ നായ ആയിരിക്കും. എന്നാല്‍ സ്പോട്ട് ജീവനുള്ള ഒരു നായയല്ല. യഥാര്‍ത്ഥത്തിലുള്ള ഒരു മഞ്ഞക്കാര് മൂക്കില്‍ വച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ഡാല്‍മേഷ്യന്‍ നായയുടെ ജീവന് തുടിക്കുന്ന അതികായ പ്രതിമയാണ്.
ന്യൂയോര്‍ക്ക് നഗരത്തിലെ ഹസന്ഫെല്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ മുന്നിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ലിപ്സ്കി എന്ന ശില്‍പ്പിയാണ് ഇത് നിര്‍മിച്ചത്. 11 മീറ്റര്‍ ഉയരമുള്ള സ്പോട്ടിനെ നിര്‍മിച്ചിരിക്കുന്നത് ഫൈബര്‍ ഗ്ലാസും സ്റ്റീല്‍ ബീമും ഉപയോഗിച്ചാണ്. കാറിന്റെ ഉള്ളില്‍ നിന്ന് എന്ജിന് നീക്കം ചെയ്തതിന്ശേഷമാണ് സ്പോട്ടിന്റെ മൂക്കില്‍ പിടിപ്പിച്ചത്. മഴ പെയ്താല്‍ കാറിന്റെ വൈപ്പറുകള്‍ തനിയെ പ്രവര്‍ത്തിക്കുമെന്ന് ശില്‍പ്പി ഡൊണാള്‍ഡ് ലിപ്സി പറഞ്ഞു.
ഒറ്റ നോട്ടത്തില്‍ ആരുടെയും മനസുകീഴടക്കുന്ന ഒരു ഓമനത്തം സ്പോട്ടിന്റെ മുഖത്തുണ്ടത്രേ. ഇത് ഇവിടെയെത്തുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മുഖത്ത് ചിരി പടര്‍ത്തുമെന്നാണ് ആശുപത്രി അധികൃതര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സ്പോട്ടിനെ ഒരു തെറാപ്പി ഡോഗായാണ് ഇവര്‍ കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha