ഇവിടെ യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കേണ്ട, സൗജന്യ പൊതുഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം; എസ്റ്റോണിയ
ദിവസവും ഇന്ധനവില കൂടുന്നതിനാല്‍ പൊതുഗതാഗത സംവിധാനത്തില്‍ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് നമ്മുടെ രാജ്യത്തെ ഓരോരുത്തരും. അപ്പോഴാണ് ഉത്തര യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയയില്‍ നിന്ന് അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നു.
ലോകത്ത് ആദ്യമായി സൗജന്യ പൊതുഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യമായി മാറിയിരിക്കുകയാണ് എസ്‌തോണിയ. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ടലിനിലാണ് ആദ്യമായി സൗജന്യ പൊതുഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അധികം വൈകാതെ രാജ്യത്തെ ബാക്കി പ്രദേശങ്ങളിലും ഈ സംവിധാനം നിലവില്‍ വരും.
അഞ്ചു വര്‍ഷം മുമ്പ രാജ്യത്ത് നടന്ന ഒരു ജനഹിത പരിശോധനയില്‍ സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അധികാരികള്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ ഈ പട്ടണവാസി ആയി രജിസ്റ്റര്‍ ചെയ്യണം. അതോടെ നിങ്ങളുടെ വരുമാനത്തില്‍ നിന്നും 1000 യൂറോ ഇന്‍കം ടാക്‌സ് ആയി മുനിസിപ്പാലിറ്റിക്ക് വന്നുചേരും. അതുകൊണ്ട് ഈ പദ്ധതി നടപ്പാക്കിയതുകൊണ്ട് മുനിസിപ്പാലിറ്റിയുടെ വരുമാനം വര്‍ദ്ധിച്ചതേ ഉള്ളൂ. സൗജന്യയാത്ര ആസ്വദിക്കുന്നതിന് 2 യൂറോയുടെ ഒരു ഗ്രീന്‍ കാര്‍ഡ് എടുക്കേണ്ട ചെലവേ യാത്രക്കാര്‍ക്ക് വരുന്നുള്ളൂ. പദ്ധതി നടപ്പില്‍ വന്നതോടെ, അവിടത്തെ ജനസംഖ്യയേക്കാള്‍ 25000-ത്തോളം അധികെ ആളുകള്‍ ആ പട്ടണത്തില്‍ വന്ന് പാര്‍ക്കുന്നതായി രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha