മാക്കിന് പോകാനാവില്ല, ആ തത്ത തിരികെ എത്തി!
ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട ബ്ലു ആന്‍ഡ് ഗോള്‍ഡ് മക്കോവ് ഇനത്തിലുള്ള പഞ്ചവര്‍ണ തത്തയെ പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലെ വളപ്പില്‍ കണ്ടെത്തി. ഒരു ലക്ഷം രൂപ വിലയുള്ള തത്തയാണ് മാധവന്‍പടിയിലെ ഡോ.സന്തോഷ് സ്‌കറിയായുടെയും ഡോ. ജൂലിയുടെയും വീട്ടില്‍ നിന്നു പറന്നുപോയത്.
ഒരുദിവസം മുഴുവന്‍ പറന്നുനടന്ന തത്തയെ ഇന്നലെ രാവിലെ പുതുപ്പള്ളി റബര്‍ബോര്‍ഡ് ഗവേഷണ കേന്ദ്രത്തിന്റെ വളപ്പില്‍ അവിടത്തെ തൊഴിലാളികളാണ്് കണ്ടെത്തിയത്. താഴ്ന്നു പറന്ന് കെട്ടിടത്തിന്റെ മുകളില്‍ ഇരിപ്പുറപ്പിച്ച തത്തയെ ഇവര്‍ പിടികൂടി സുരക്ഷിതമായി പാര്‍പ്പിച്ചു. തത്തയെ കാണാതായെന്ന വാര്‍ത്ത പത്രങ്ങളില്‍ കണ്ട തൊഴിലാളികള്‍ ഡോക്ടര്‍ ദമ്പതികളെ വിവരം അറിയിച്ചു.
തത്തയ്ക്കു 'മാക്ക്' എന്നാണു വിളിപ്പേര്. ടെറസിനു മുകളില്‍ പ്രത്യേക പൂന്തോട്ടത്തിലാണു പാര്‍പ്പ്. കൂടു വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. തത്തയെ വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണ്.
https://www.facebook.com/Malayalivartha