നിന്റെ തരത്തില്‍ ഉള്ളവരോട് പോയി കളിക്കെടാ... സിംഹക്കുഞ്ഞിനോട് കാട്ടുപോത്ത്..ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നൊരു രംഗം
സിംഹങ്ങളും കാട്ടുപോത്തുകളും നേരെ കണ്ടാല്‍ ഇരുവരും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉറപ്പ്. ഇത് പലപ്പോഴും സംഭവിക്കുന്നത് കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്ക് സിംഹം കടന്നു ചെല്ലുമ്പോഴാകും. മറ്റ് ചിലപ്പോള്‍ കാട്ടു പോത്തിനെ വേട്ടയാടാനുള്ള സിംഹത്തിന്റെ ശ്രമത്തിനിടയിലാകും. ഇത്തരത്തില്‍ കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്കു കടന്ന് ചെന്ന ഒരു സിംഹക്കുട്ടിയെ പോത്ത് കൊമ്പില്‍ കോരിയെറിഞ്ഞു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് രസകരമായ സംഭവം നടന്നത്.
വലിയ ഇനം ഓന്തിനെ വേട്ടയാടി കളിക്കുന്നതിനിടയിലാണ് പോത്തിന്റെ അതിര്‍ത്തിയിലേക്ക് രണ്ട് സിംഹക്കുട്ടികളും പുറകെ സിംഹകൂട്ടവും കടന്നു ചെന്നത്. ഇതോടെ കാട്ടുപോത്ത് ശ്രദ്ധാലുവായി. സിംഹക്കുട്ടികളുടെ കുട്ടിക്കളി കൂടിയതോടെ കാട്ടുപോത്ത് ആക്രമണത്തിനു തയ്യാറെടുത്ത് ചീറിയടുക്കുന്നത് കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിംഹക്കുട്ടിയും മറ്റ് മുതിര്‍ന്ന സിംഹങ്ങളും ഓടി രക്ഷപെട്ടു.
എന്നാല്‍ ഒരു സിംഹക്കുഞ്ഞ് മാത്രം തന്റെ അഭിമാനം കളയാന്‍ തയ്യാറായില്ല. പോത്തിനോട് നേര്‍ക്കുനേരെ നില്‍ക്കാനായിരുന്നു കക്ഷിയുടെ ശ്രമം. എന്നാല്‍ പോത്ത് അടുത്തെത്തിയതോടെ പോരാട്ടം പിന്നത്തേക്ക് മാറ്റിവച്ച് ഈ കുഞ്ഞും ഓടാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. സിംഹക്കുട്ടിയെ ചവിട്ടി വീഴ്ത്തിയ പോത്ത് കൊമ്പില്‍ ചുറ്റി വലിച്ചെറിഞ്ഞു. ഏതാനും മീറ്ററുകള്‍ അകലെയാണ് സിംഹക്കുട്ടി പോയി വീണത്. ഇതിനിടെ ഈ സിംഹക്കുട്ടിയുടെ വായിലുണ്ടായിരുന്ന ഓന്തും തെറിച്ചു പോയി. സിംഹക്കൂട്ടം നോക്കി നില്‍ക്കെയായിരുന്നു പോത്തിന്റെ ആക്രമണം.
ഏതായാലും പിന്നീട് ഒരു ആക്രമണത്തിന് പോത്ത് മുതിരാതിരുന്നത് ഭാഗ്യമായി. സിംഹക്കുട്ടി ജീവനും കൊണ്ട് മറ്റ് സിംഹങ്ങള്‍ക്കൊപ്പം ഓടിപ്പോയി. ഏതായാലും പോത്തിന്റെ കയ്യില്‍ കിട്ടിയിട്ടും ജീവനോടെ രക്ഷപ്പെട്ടത് സിംഹക്കുട്ടിയുടെ ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് കാഴ്ചക്കാര്‍ പ്രതികരിച്ചത്. സാധാരണ മുതിര്‍ന്ന സിംഹങ്ങള്‍ക്കു പോലും ഈ സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെടുകയാണ് പതിവ്.
https://www.facebook.com/Malayalivartha