ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണമെത്തിക്കാന്‍ റോബോട്ട്, ജി പ്ലസ്
ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയില്‍ ഓണ്‍ലൈനിലൂടെ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണമെത്തിക്കുന്ന ശൃംഖലയുമുണ്ട്. ഈ മേഖലയില്‍ നിരവധി പുത്തന്‍ ആശയങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതിലേറ്റവും പുതിയതാണ് ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ട്.
നിശ്ചയിക്കപ്പെട്ട റൂട്ടിലൂടെ ഡ്രൈവറില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനരൂപത്തിലുള്ള റോബട്ടാണിത്. ജി പ്ലസ് എന്നാണ് ഈ റോബട്ടിന്റെ പേര്. ഓര്‍ഡര്‍ ചെയ്യുന്ന ആള്‍ നല്‍കുന്ന വിലാസത്തില്‍ ഭക്ഷണമെത്തിക്കാനും ജി പ്ലസിനാകും. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച പിന്‍ നല്‍കി ജി പ്ലസ് വീട്ടുപടിക്കലെത്തുമ്പോള്‍ ഉപയോക്താവിന് ഭക്ഷണം സ്വന്തമാക്കാം. ചൂടുള്ള ഭക്ഷണം ചൂടു പോകാതെ സൂക്ഷിക്കാനുള്ള സൗകര്യം ഈ റോബട്ടിനുള്ളിലുണ്ട്.
മണിക്കൂറില്‍ 15 കിലോമീറ്ററാണ് ജി പ്ലസിന്റെ വേഗം.ആളുകളോ മനുഷ്യരോ അടുത്തുണ്ടെങ്കില്‍ ഓട്ടോമാറ്റിക്കായി വേഗം കുറയും. ഇതു കൂടാതെ വീടിനു പുറത്തു സ്ഥാപിക്കുന്ന പ്രത്യേക ബോക്‌സും ആലിബാബ തയാറാക്കുന്നുണ്ട്. ഫേഷ്യല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനമുള്ള ബോക്‌സില്‍ ഓര്‍ഡര്‍ നല്‍കിയ ഉല്‍പന്നങ്ങള്‍ നിക്ഷേപിക്കാനോ എടുക്കാനോ വീട്ടുടമയ്ക്കും ഡെലിവറി ചെയ്യുന്ന ആള്‍ക്കും മാത്രമേ സാധിക്കൂ.
https://www.facebook.com/Malayalivartha