ഇനി ചായ എത്തിക്കുന്നത് 'ഓണ്‍ലൈന്‍ കാക'!
ചൂടുചായ വരുന്നതും കാത്ത് ആളുകള്‍ മാനത്തു നോക്കിനിന്നാലോ? ചായ അടുക്കളയിലല്ലേ ഉണ്ടാക്കുന്നത്...അത് ആരെങ്കിലും കൊണ്ടുവരുമെങ്കില്‍ അടുക്കള വശത്തേക്കല്ലേ നോക്കി നില്‍ക്കേണ്ടത് എന്നു ചോദിച്ചാല്‍ ന്യായമായ ചോദ്യമാണത്.
ശരി തന്നെ, ചായ ഉണ്ടാക്കുന്നത് അടുക്കളയില്‍ തന്നെ, പക്ഷേ അത് കൊണ്ടുവരുന്നത് നിലത്തൂടെ തന്നെ ആയിരുന്ന കാലമൊക്കെ കഴിഞ്ഞു. കാരണം കാണ്‍പുര്‍ ഐഐടിയിലെ വിദ്യാര്‍ഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിള്‍ ഇന്നവേഷന്‍സ് ഒരു ചായക്കാരന്‍ ഡ്രോണിനെ സൃഷ്ടിച്ച് കഴിഞ്ഞല്ലോ. അതുകൊണ്ട് ചായ എത്തിയോ എന്നറിയണമെങ്കില്‍, ചായക്കാരന്‍ ഡ്രോണ്‍ വന്നോ എന്നു തന്നെ നോക്കണം. അപ്പോള്‍ മാനത്തു നോക്കിനിന്നാലേ പറ്റൂ എന്ന് ചുരുക്കം.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ജിപിഎസ് സംവിധാനം ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു വിതരണം. രണ്ടു ലിറ്റര്‍ ചായയാണ് പ്രത്യേക പാത്രത്തിലാക്കി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. രണ്ടു കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ എത്തിക്കാന്‍ ഈ ഡ്രോണിനു കഴിവുണ്ടെന്ന് സ്റ്റാര്‍ട്ടപ് അധികൃതര്‍ പറഞ്ഞു.
ലക്‌നോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ 'ഓണ്‍ലൈന്‍ കാക'യുമായി ചേര്‍ന്ന് ഡ്രോണുപയോഗിച്ചുള്ള ഭക്ഷണവിതരണം നടത്തുകയാണ് ടെക് ഈഗിളിന്റെ പദ്ധതി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ അധികൃതരില്‍ നിന്ന് അനുമതി കിട്ടിയാലുടന്‍ പുതിയ സംരംഭം ആരംഭിക്കുമെന്ന് 'ഓണ്‍ലൈന്‍ കാക' അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്നോണം ലക്‌നോവിലും, വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഈ യുവ സംരംഭകരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha