സൂര്യനില്‍ പേരെത്തിക്കാന്‍ 11 ലക്ഷം പേര്‍ക്കുണ്ട് ആഗ്രഹം!
നാസയുടെ സൂര്യദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഈ വരുന്ന ജൂലൈ 31- ന് വിക്ഷേപിക്കാനിരിക്കയാണ് സോളാര്‍ പ്രോബ്. കഴിഞ്ഞ മാര്‍ച്ചിലാണ് സൂര്യനില്‍ പേരെത്തിക്കാനാഗ്രഹിക്കുന്നവര്‍ ഓണ്‍ ലൈനായി തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാസ ആവശ്യപ്പെട്ടത്.
രജിസ്റ്റര്‍ ചെയ്ത ആളുകളുടെ പേരുകള്‍ ഒരു മെമ്മറി കാര്‍ഡിലാക്കി പേടകത്തില്‍ സൂക്ഷിക്കും. ഫിസിക്‌സ് ശാസ്ത്രജ്ഞനായിരുന്ന യുജീന്‍ പാര്‍ക്കര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഫലകത്തിലാണ് ഈ മെമ്മറി കാര്‍ഡ് വെല്‍ഡ് ചെയ്ത് വയ്ക്കുക. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില വാചകങ്ങളും ഈ ഫലകത്തില്‍ രേഖപ്പെടുത്തും.അതിന്‍ പ്രകാരം സൂര്യന്റെ സമീപത്തെത്തുന്നത് 11,37,200 ആളുകളുടെ പേരുകളാണ്.
സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശരിയായ ദിശ നല്‍കിയ ശാസ്ത്രജ്ഞന്‍ എന്നാണ് യുജീന്‍ പാര്‍ക്കര്‍ അറിയപ്പെടുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് നാസ തങ്ങളുടെ ആദ്യ സൂര്യദൗത്യത്തിനു പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നു പേര് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha