ദാഹം അകറ്റുന്നത് കണ്ണ് കൊണ്ട്!
പല്‍മെറ്റോ ജെക്കോ, തെക്കന്‍ ആഫ്രിക്കയിലെ നാമിബ് മരുഭൂമിയില്‍ കാണപ്പെടുന്ന പല്ലി വിഭാഗത്തില്‍ പെടുന്ന ഒരു തരം ഉരഗങ്ങളാണ്. രാത്രിഞ്ചരനായ ജീവി ആണെങ്കിലും ഇവന്‍ നേരം വെളുക്കുന്നത് വരെ ഉണര്‍ന്നിരിക്കുകയാണ്. എന്തിനെന്നോ? അതി കാലത്ത് മഞ്ഞു കണങ്ങള്‍ രൂപപ്പെടുമെന്ന് അതിനറിയാം. അവ എത്താനായാണ് ഈ കാത്തിരിപ്പ്.
കാരണം അവിടെ ജലദൗര്‍ലഭ്യം അതി രൂക്ഷമാണ്. അതിനാല്‍ അങ്ങനെ ഉണ്ടാകുന്ന മഞ്ഞ് അതിന്റെ കണ്ണിന്റെ ഉപരിതലത്തില്‍ ഘനീഭവിച്ച് വെള്ളത്തുള്ളികള്‍ ആയിമാറും. തന്റെ നാക്ക് ഉപയോഗിച്ച് ആ ജലകണങ്ങള്‍ നക്കി കുടിയ്ക്കാന്‍ അതിനു കഴിയും. അങ്ങനെയാണ് അത് തന്റെ ദാഹം ശമിപ്പിക്കുന്നത് .
പിന്നെ സൂര്യന്റെ ചൂട് ഏറുമ്പോള്‍ മണ്ണിന് അടിയിലേയ്ക്ക് ഉറങ്ങാനായി മടങ്ങും. വീണ്ടും രാത്രി എത്തും വരെ മണ്ണിനടിയില്‍ കഴിച്ചു കൂട്ടും.
https://www.facebook.com/Malayalivartha