അസാധ്യമായത് ഒക്കെ സാധ്യമാക്കി കാട്ടുന്ന ചൈനക്കാരുടെ പുതിയ 'സംരംഭം' കണ്ടോ... ഓട്ടോറിക്ഷയില്‍ കാര്‍ കയറ്റി കൊണ്ടു പോകുന്നു! വീഡിയോ വൈറല്‍
ഓട്ടോറിക്ഷയില്‍ വച്ചുകെട്ടി സൈക്കിള്‍ കൊണ്ടു പോകുന്നത് വരെ ഒക്കെ കണ്ടിട്ടുള്ളവരാണ് നമ്മളൊക്കെ!അതില്‍ അത്ര അസാധാരണത്വം ഒന്നുമില്ല താനും. എന്നാല്‍ ഒരു കാര്‍ ഓട്ടോയില്‍ കയറ്റാന്‍ പറ്റുമോ? വേണമെങ്കില്‍ പറ്റുമെന്നാണ് ചൈനക്കാര്‍ പറയുന്നത്.
ഒരു സെഡാന്‍ കാര്‍ ഓട്ടോയുടെ മുകളില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നത്. ഴെജിയാങ് പ്രവിശ്യയില്‍ നിന്നുള്ളതാണ് അപകടം നിറഞ്ഞതും എന്നാല്‍ കൗതുകകരവുമായ ഈ കാഴ്ച.
ഓട്ടോറിക്ഷയേക്കാള്‍ പത്തിരട്ടിയെങ്കിലും ഭാരമുള്ള കാറാണ് തിരക്കേറിയ റോഡിലൂടെ പോയത്. സാഹസികമായ ഈ യാത്രയ്ക്ക് ഡ്രൈവര്‍ക്ക് വലിയ വിലയും കൊടുക്കേണ്ടിവന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പെനാല്‍റ്റിക്കു പുറമേ 1300 യുവാന്‍ (13,605 രൂപ) അധിക പിഴയും ഇയാള്‍ അടയ്‌ക്കേണ്ടിവന്നു.
കേടായ കാര്‍ കെട്ടിവലിച്ചുകൊണ്ട് പോകുന്നതിന് വാന്‍ വാടകയ്ക്ക് എടുക്കാന്‍ വലിയ തുക കൊടുക്കേണ്ടിവരും. ആ പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. ഏറെ പഴക്കം ചെന്ന കാര്‍ വെറും 800 യുവാന് (8372 രൂപ) വാങ്ങിയ ഇയാള്‍ അത് ഒരു ആക്രി കടയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്നു.
https://www.facebook.com/Malayalivartha