ഡാന്‍സിംഗ് പ്രൊഫസര്‍ക്ക് പുതിയ പദവി, ഇനി മധ്യപ്രദേശിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംബാസിഡര്‍
46-കാരനായ പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡാന്‍സ് വീഡിയോയിലെ നായകനാണ്. മധ്യപ്രദേശ് സ്വദേശിയായ സഞ്ജീവ് അവിടത്തെ ഒരു കോളജില്‍ ഇലക്ട്രോണിക്‌സ് അധ്യാപകനാണ്.
ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് സഞ്ജീവ് കളിച്ച ഡാന്‍സ് അപ്രതീക്ഷിതമായാണ് വൈറലായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കടുത്ത ഗോവിന്ദ ആരാധകനായ സഞ്ജീവ്, ഗോവിന്ദയുടെ സ്‌റ്റെപ്പുകളാണ് അതിമനോഹരമായി അവതരിപ്പിച്ചത്.
ബോളിവുഡ് താരങ്ങളടക്കം വീഡിയോ പങ്കുവെച്ചതോടെ പ്രൊഫസര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. ഇലക്ട്രോണിക് പ്രൊഫസറുടെ ഇലക്ട്രിക് ഡാന്‍സിനെ കുറിച്ച് പറയുേമ്പാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നൂറ് നാവായിരുന്നു. ഇതുകൊണ്ടും അവസാനിക്കാതെ മധ്യപ്രദേശ് സര്‍ക്കാര്‍ സഞ്ജീവക്ക് ഒരു ബഹുമതി കൂടിക്കൊടുത്തു. ഇപ്പോള്‍ പ്രൊഫസറെ വിദിഷയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംബാസിഡറായി നിയമിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫോണ്‍ നിര്‍ത്താതെ അടിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി നിരവധി മാധ്യമപ്രവര്‍ത്തകരാണ് ഒരോ മിനിറ്റിലും വിളിച്ച് കൊണ്ടിരിക്കുന്നത്, സഞ്ജീവ് പറഞ്ഞു. ഒരു ബാല്യകാല സുഹൃത്താണ് സഞ്ജീവയുടെ മാനേജറുടെ റോള്‍ ഇപ്പോള്‍ ഏറ്റെടുത്ത് കോളുകള്‍ക്ക് ഉത്തരം പറയുന്നത്. ഇപ്പോള്‍ നടന്‍ സുനില്‍ഷെട്ടിയുടെ കോള്‍ വന്നതേ ഉള്ളൂ. ഒരു മണിക്കൂറില്‍ ഇതുപോലെയുള്ള നൂറ് കണക്കിന് കോളുകളാണ് വരുന്നത്. ഇത് കൈവിട്ട മട്ടാണ്, സഞ്ജീവ് ചിരിച്ച് കൊണ്ട് പറയുന്നു.
ഗോവിന്ദയും നീലവും അഭിനയിച്ച ഖുദ്ഗര്‍സ് എന്ന ചിത്രത്തിലെ 'ആപ് കേ ആജാനെ സേ' എന്ന ഗാനത്തിനായിരുന്നു പ്രൊഫസര്‍ ചുവടുവെച്ചത്. പാര്‍ട്‌നര്‍ എന്ന ചിത്രത്തിലെ ഗാനമായ 'സോണി ദേ നഖ്രേ'ക്കും പ്രൊഫസര്‍ ചുവടുവെച്ചിരുന്നു.
https://www.facebook.com/Malayalivartha