ഇനി ആസ്വദിച്ച് കുടിക്കാന്‍ ബ്ലൂ ബട്ടര്‍ ഫ്ളൈ ടീ എന്ന നീലച്ചായ
വിപണിയില്‍ പലതരം ചായക്കൂട്ടുകള്‍ ലഭ്യമാണ്. അവയ്ക്കിടയിലേക്ക് പുതിയരൊതിഥികൂടി എത്തി. നീലച്ചായ. കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന വിധത്തിലുള്ള നീലച്ചായയ്ക്ക് ആരെയും മോഹിപ്പിക്കുന്ന സുഗന്ധവുമുണ്ട്. ടീ ബോക്‌സ് ഡോട്ട് കോം ആണ് ചായപ്രേമികള്‍ക്കായി നീലച്ചായ അവതരിപ്പിച്ചിരിക്കുന്നത്.
ശംഖുപുഷ്പം ഉപയോഗിച്ച് നിര്‍മിക്കുന്ന നീലച്ചായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണെന്ന് ടീ ബോക്‌സ് ഡോട്ട് കോം സ്ഥാപകന്‍ കൗശല്‍ ദുഗര്‍ പറഞ്ഞു. കഫീന്‍ പോലെ ശരീരത്തിനു ഹാനികരമായ യാതൊന്നുമില്ലാത്തെ നീലച്ചായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നല്ലൊരു ഹെര്‍ബല്‍ ചായ ആണെന്നും അദ്ദേഹം പറയുന്നു.
ഇതുകൂടാതെ നിരവധി ഔഷധഗുണങ്ങള്‍ ഈ ചായയ്ക്കുണ്ടെന്നാണ് ടീ ബോക്‌സ് അവകാശപ്പെടുന്നത്. ഉണങ്ങിയ ശംഖുപുഷ്പവും ഇഞ്ചിപ്പുല്ലും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ഈ ചായ. ശംഖുപുഷ്പത്തിന് ബട്ടര്‍ഫ്‌ലൈ പീ ഫ്‌ലവര്‍ എന്നുകൂടി പേരുള്ളതിനാല്‍ ബ്ലൂ ബട്ടര്‍ ഫ്‌ലൈ ടീ എന്ന പേരും ഈ നീല നിറത്തിലുള്ള ചായയ്ക്കുണ്ട്.
https://www.facebook.com/Malayalivartha