ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ദുരിയാന്‍ ഫലം ബഹിരാകാശത്തേക്ക്
നാവിനു രുചിയും ചുറ്റുപാടിന് അതീവ ദുര്‍ഗന്ധവും സമ്മാനിക്കുന്ന ദുരിയാന്‍ ബഹിരാകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നു. പഴങ്ങളുടെ രാജാക്കന്മാരുടെ നാടായ തായ്‌ലന്‍ഡില്‍ നിന്നുള്ള ദുരിയാന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നവയാണോയെന്ന് പഠിക്കുന്നതിനുവേണ്ടിയാണ് ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. കൂടാതെ ഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ ഈ പഴത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയും ലക്ഷ്യമാണ്.
ഭാവിയില്‍ ബഹിരാകാശസഞ്ചാരികള്‍ തായ് ഭക്ഷണം ഉപയോഗിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് തായ്‌ലന്‍ഡിന്റെ ജിയോ ഇന്‍ ഫോമാറ്റിക്‌സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജി ഡെവലപ്‌മെന്റ് ഏജന്‍സി അറിയിച്ചു. ദുരിയാന്‍ പഴം ബഹിരാകാശത്തെത്തിച്ചതിനുശേഷം തിരികെ ഭൂമിയില്‍ എത്തിച്ചാണ് പഠനം നടത്തുക. പഴത്തില്‍ എന്തെങ്കിലും ഭൗതികമാറ്റങ്ങളുണ്ടോയെന്ന് പരീക്ഷിക്കുകയാണ് ആദ്യ ഘട്ടം.
പഴത്തിന്റെ രുചികൊണ്ട് പ്രശസ്തിയും, മണംകൊണ്ട് കുപ്രസിദ്ധിയും നേടിയ ഫലയിനമാണ് ദുരിയാന്‍. പഴുക്കുമ്പോഴുള്ള ദുര്‍ഗന്ധം നിമിത്തം ഹോട്ടലുകളിലും, വിമാനങ്ങളിലുമൊക്കെ ഈ ഫലത്തിന് വിലക്കുണ്ട്.
ഉണക്കിയശേഷം വായു കടക്കാതെ പ്രത്യേകം പായ്ക്ക് ചെയ്തതിനുശേഷമേ ഇവ ബഹിരാകാശത്തേക്ക് അയയ്ക്കൂ എന്നാണ് ഏജന്‍സിയുടെ വിശദീകരണം. അപ്പോള്‍ വലിയ ദുര്‍ഗന്ധം ഉണ്ടാവില്ലത്രേ. പ്രത്യേകം തയാറാക്കിയ പഴം ജൂലൈയില്‍ ബഹിരാകാശത്തെത്തിക്കാനാണ് തീരുമാനം. ദുരിയാനൊപ്പം വിവിധ ഇനം തായ് അരിയും ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha