അയര്‍ലഡിലെ ഈ കല്‍ക്കെട്ടുകള്‍ കഥപറയും!
വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് സമുദ്രത്താല്‍ ചുറ്റപ്പെട്ട, പച്ചപുതച്ച യൂറോപ്യന്‍ രാജ്യമായ അയര്‍ലന്‍ഡിന്റെ മനോഹാരിത കാണാന്‍ ഈ രാജ്യത്ത് എത്തുന്നത്. കിഴക്കന്‍ അയര്‍ലന്‍ഡിലെ ഗ്രാമീണമേഖലയില്‍ ചെന്നാല്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഐറിഷ് ജനതയുടെ അതിജീവനത്തിന്റെ കഥ പറയും ഇവിടത്തെ കൃഷിസ്ഥലങ്ങളെ കീറിമുറിച്ചുകൊണ്ട് കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന ചുണ്ണാമ്പുകല്ലുകൊണ്ടുള്ള മതിലുകള്‍. അയര്‍ലന്‍ഡ് എന്ന ദ്വീപിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഇത്തരത്തിലുള്ള ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് നിറഞ്ഞതാണ്.
മനുഷ്യവാസം തുടങ്ങിയനാള്‍ മുതല്‍ ഇവിടത്തെ മനുഷ്യരുടെ ഉപജീവനമാര്‍ഗം കൃഷിയും കാര്‍ഷികവൃത്തിയുമായിരുന്നു. കല്ലുകള്‍ നിറഞ്ഞ ഭൂമിയില്‍ നിന്ന് അവ കുത്തിയിളക്കി മാറ്റിയാണ് കൃഷി ചെയ്തിരുന്നത്. ഇങ്ങനെ പൊട്ടിച്ചെടുത്ത കല്ലുകള്‍ അടുക്കിവെച്ചുണ്ടായതാണ് ഇവിടത്തെ മതിലുകളത്രയും. ആദ്യമൊക്കെ ആളുകള്‍ തങ്ങളുടെ സ്ഥലത്തിന്റെ അതിര്‍ത്തികളിലാണ് കല്‍മതിലുകള്‍ നിര്‍മിച്ചിരുന്നത്.
എന്നാല്‍ കല്ലുകളുടെ എണ്ണം കൂടിവരുകയും അവ നിക്ഷേപിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇല്ലാതാവുകയും ചെയ്തതോടെ സ്വന്തം കൃഷിയിടങ്ങളില്‍ തന്നെ മതിലുകള്‍ നിര്‍മിച്ചു തുടങ്ങി. പിന്നീട് കൃഷി വ്യാപകമായതോടെ കല്‍മതിലുകളും ഇവിടങ്ങളില്‍ വ്യാപകമായി. അയര്‍ലന്‍ഡുകാരെ സംബന്ധിച്ചിടത്തോളം ഈ കല്‍ക്കെട്ടുകള്‍ ഒരു കാഴ്ചയേയല്ല. എന്നാല്‍ പുറംരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ അദ്ഭുതത്തോടെയാണ് ഈ മതിലുകളെ നോക്കിക്കാണുന്നത്.
കല്ലുകള്‍ വെറുതെ പെറുക്കി അടുക്കിവച്ചാണ് ഈ മതിലുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഇടയ്ക്ക് മണ്ണോ, മറ്റു വസ്തുക്കളോ ഉപയോഗിച്ച് കല്ലുകള്‍ ഉറപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ മതിലുകള്‍ ഇടയ്ക്കിടെ പൊളിഞ്ഞുവീഴും. ഇങ്ങനെ പൊളിഞ്ഞുവീഴുന്ന മതിലുകള്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ പുനര്‍ നിര്‍മിക്കാറുണ്ട്.
https://www.facebook.com/Malayalivartha