ഏഴുകൊല്ലം പ്രണയിച്ചു, വിവാഹദിനത്തില്‍ ഭാര്യ അറിഞ്ഞു; ഭര്‍ത്താവ് പെണ്ണാണ്!
ഏഴുകൊല്ലം നീണ്ട പ്രണയത്തിനുശേഷം, പെണ്‍കുട്ടി അറിഞ്ഞത് ഭര്‍ത്താവ് പെണ്ണാണെന്ന വിവരം! അതും വിവാഹിതരായ ദിവസം! ടെക്നോപാര്‍ക്ക് വളപ്പില്‍ മൊട്ടിട്ട പ്രണയമാണ് വിവാഹത്തിലും പിന്നീട് വേര്പിരിയലിലും എത്തിയത്.
പെണ്‍കുട്ടിയുടെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണോ എന്നു സംശയമുണ്ടെങ്കിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് നടപടി എടുത്തിട്ടില്ല. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് പെണ്‍കുട്ടി. 'ഭര്‍ത്താവ്' അവിടെ താല്‍ക്കാലിക ജീവനക്കാരനെന്നാണു സൂചന.
കൊല്ലത്തെ വിലാസവും ശ്രീറാം എന്ന പേരുമാണ് പരിചയപ്പെടുമ്പോള്‍ യുവാവു നല്‍കിയിരുന്നത്.വിവാഹ മുഹൂര്ത്തത്തിനു മിനിറ്റുകള്‍ക്കു മുന്‍പ് ടാക്സിയില്‍ ഒറ്റയ്ക്കാണ് വരനെത്തിയത്. 'വരുന്ന വഴിയില്‍ അപകടം ഉണ്ടായെന്നും ബന്ധുക്കളൊക്കെ ഉടനെത്തും' എന്നുമായിരുന്നു മറുപടി. 'മുഹൂര്‍ത്തം തെറ്റിാതെ വിവാഹം നടത്താന്‍ താന്‍ നേരത്തേ എത്തി' എന്നും വിശദീകരിച്ചു. വിവാഹം കഴിഞ്ഞിട്ടും വരന്റെ ബന്ധുക്കളെത്തിയില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയും ആരുമില്ല. ഒറ്റമുറിയുള്ള വാടക വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
സംശയം തീരാഞ്ഞതിനാല്‍ മടങ്ങാന്‍ നേരം പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ബന്ധുക്കള്‍ ഊരിവാങ്ങി. മണിയറയില്‍ ഇരിക്കവെയാണ് അപ്രതീക്ഷിതമായി വരന്റെ സുഹൃത്തിന്റെ ഫോണ്‍വിളിയെത്തിയത്. 'വരന് ആണല്ല പെണ്ണാണ്. വേഗം രക്ഷപ്പെട്ടോളൂ' എന്നായിരുന്നു സന്ദേശം. അതിനിടെ മുറിയിലെത്തിയ വരന് സംസാരത്തിനിടയ്ക്ക്, കുറച്ചു കടമുണ്ടെന്നും അതു തീര്‍ക്കാന്‍ ആഭരണങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടതോടെ വധു അപകടം മണത്തു. ഇതിനിടെ ഫോണ്‍ വഴി വിവരം പെണ്‍കുട്ടി വീട്ടിലും അറിയിച്ചു. വരനെയും കൂട്ടി എത്താന്‍ വീട്ടുകാര്‍ നിര്‍ദേശിച്ചു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇരുവരെയും ഉടനെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരിശോധനയില്‍ 'വരന്' പെണ്ണായിരുന്നുവെന്നു തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ പരാതി നല്കാത്തതിനാല് കേസെടുക്കാന്‍ കഴിയാതെ 'അവളെ' പൊലീസ് പറഞ്ഞുവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha