കാശ് ഉള്ളവര്‍ക്കിവിടെ എന്തും ആകാമല്ലോ...ഇതാ ശവ സംസ്‌കാരത്തിന് വ്യത്യസ്തത വരുത്തിയത് എങ്ങനെയെന്ന് നോക്കൂ...!
ചൈനയിലെ ബവോഡിംഗ് സ്വദശിയായ ഒരാളുടെ മൃതസംസ്‌കാര ചടങ്ങിന്റെ പ്രത്യേകത കണ്ട് പ്രദേശവാസികള്‍ മുഴുവന്‍ വാപൊളിച്ചിരിക്കയാണ്. കാരണം ഇദ്ദേഹത്തെ മറവ് ചെയ്യാനായി കുഴിയിലേക്ക് മൃതദേഹം ഇറക്കിയത് ശവപ്പെട്ടിയില്‍ കിടത്തിയായിരുന്നില്ല. മറിച്ച് ഒരു കാറിനുള്ളില്‍ കിടത്തിയായിരുന്നു.
അയാളുടെ അവസാനത്തെ ആഗ്രഹത്തെ മാനിച്ചാണ് ബന്ധുക്കള്‍ ശവപ്പെട്ടിക്കു പകരം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കാര്‍ തന്നെ അന്ത്യയാത്രക്കായി നല്‍കിയത്. അദ്ദേഹത്തെ കിടത്തിയ കാര്‍ ഒരു എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെയാണ് കുഴിയിലേക്ക് ഇറക്കിയത്. അതിനു ശേഷം മണ്ണിട്ടു മൂടുകയും ചെയ്തു.എന്തായാലും ഈ അസാധാരണമായ മൃതസംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ചെറുപ്പം മുതല്‍ ഇയാള്‍ക്ക് കാറുകള്‍ ഹരമായിരുന്നെന്നും അതിനാലാണ് അയാള്‍ ഇത്തരമൊരു സംസ്‌കാരച്ചടങ്ങ് ആഗ്രഹിച്ചതെന്നും ഒരു ഗ്രാമവാസി പറഞ്ഞു. ഈ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രസകരമായ കമന്റുകളാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അയാള്‍ക്ക് വിമാനത്തോട് ഇത്തരം ഭ്രമം ഉണ്ടാകാത്തത് ഭാഗ്യം എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഉടന്‍ തന്നെ ആ കാര്‍ മോഷ്ടിക്കപ്പെടും എന്നും ഒരാള്‍ കമന്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കാര്‍ കുഴിച്ചെടുക്കപ്പെടുന്ന ദിവസത്തെ മുന്നില്‍ കണ്ടും ചിലര്‍ കമന്റിട്ടിട്ടുണ്ട്. ഒരു ആയിരം വര്‍ഷത്തിനു ശേഷം ഏതെങ്കിലും മ്യൂസിയത്തിലെ ഗൈഡ് സഞ്ചാരികളോട് വിശദീകരിക്കും, പണ്ട് കാലങ്ങളില്‍ ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ഒരു സംഗതി ആണ് ഇതെന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം പോകാനേ ഇതിന് കഴിയുമായിരുന്നുള്ളൂ എന്നൊക്കെയാവും കാറിനെ പരിചയപ്പെടുത്തുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്.
മമ്മികള്‍ കുഴിച്ചെടുക്കുന്നത് പോലെ ഈ കുഴിമാടം കുഴിച്ചെടുക്കപ്പെടാന്‍ ഇടയാകുന്ന കാലത്ത് കാറുകള്‍ എന്ന ഒരു വസ്തു ഈ ലോകത്ത് നിന്ന് മറഞ്ഞിട്ടുണ്ടാകും എന്നു വരെ ഈ വിരുതന്റെ ഭാവന സഞ്ചരിച്ചത്, ഏതായാലും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നില്ല!
https://www.facebook.com/Malayalivartha