ഒരു വളര്‍ത്തു തത്തയുടെ കിന്നാരം!
തത്തക്കിളിയെ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകാനിടയില്ല. മനുഷ്യരെ പോലെ സംസാരിക്കാന്‍ കഴിവുള്ളതിനാല്‍ വീടുകളില്‍ പുന്നാരിച്ച് വളര്‍ത്താറുമുണ്ട്.
ഇങ്ങനെ വളര്‍ത്തിയ ഒരു തത്തയുടെ കിന്നാരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മനുഷ്യരെ പോലെ സംസാരിക്കുന്ന മീനൂട്ടിയെന്ന തത്തമ്മയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്.
അമ്മേടെ കുഞ്ഞാണോ? അമ്മേടെ ചക്കരക്കുട്ടിയാണോ? എന്ന വീട്ടമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം തത്തമ്മ സ്മാര്‍ട്ടായി ഉത്തരം പറയുന്നുണ്ട്. ഒപ്പം അവള് വീട്ടിലെ ഓരോ അംഗത്തേയും പേരെടുത്ത് അന്വേഷിക്കുന്നുണ്ട്.
കൂടാതെ ഒരുമ്മ ചോദിച്ച വീട്ടമ്മയ്ക്ക് ഉമ്മകളുടെ കുറേ ശബ്ദവും തത്തമ്മ കേള്‍പ്പിച്ചു കൊടുക്കുന്നു. കാണാന്‍ അതീവ രസകരമാണ് ഈ വിഡിയോ.
https://www.facebook.com/Malayalivartha