വൈരം മറന്നുള്ള ദാഹശമനം!
അമേരിക്കയിലെ അരിസോണയിലെ ഗ്രാന്‍ഡ് കാന്യന്‍ ലോക പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് . ഗ്ലൗസസ്റ്ററിലുള്ള പോള്‍ ക്രാംപ്സ് അടുത്തിടെ അവിടം സന്ദര്‍ശിച്ചിരുന്നു. ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞു പോകാത്ത മനോഹരമായ അനുഭവമാണ് അയാള്‍ക്ക് അവിടെ നിന്നും ലഭിച്ചത്.
ഗ്രാന്‍ഡ് കാന്യന്റെ വന്യവും വശ്യവുമായ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരിടത്ത് ഇരിക്കയായിരുന്നു പോള്‍. അപ്പോഴാണ് ഒരു അണ്ണാന്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നത് പോലെ തോന്നിയത്. എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയ അയാളെ ആ അണ്ണാന്‍ പിന്തുടരാന്‍ തുടങ്ങി. കുഞ്ഞുങ്ങളെ എടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ കൈകള്‍ ഉയര്‍ത്തി കാട്ടുന്നത് പോലെ ഈ അണ്ണാനും അതിന്റെ മുന്‍കാലുകള്‍ ഉയര്‍ത്തി കാട്ടാന്‍ തുടങ്ങി.
അണ്ണാന്റെ ഈ ചേഷ്ടകള്‍ ചിത്രീകരിക്കാനായി തന്റെ കൈയ്യിലിരുന്ന വാട്ടര്‍ ബോട്ടില്‍ പോള്‍ അയാളുടെ ഗേള്‍ ഫ്രണ്ടിന്റെ കയ്യിലേക്ക് നല്‍കി. അപ്പോഴേക്കും അണ്ണാന്‍ അയാളുടെ ഗേള്‍ഫ്രണ്ടിനു നേര്‍ക്ക് കൈ ഉയര്‍ത്തി കാണിക്കാന്‍ തുടങ്ങി. അതിന് ദാഹിയ്ക്കുന്നുണ്ടെന്നും വെള്ളമാണ് ആവശ്യപ്പെടുന്നതെന്നും ഉടന്‍ തന്നെ അവര്‍ക്കു മനസ്സിലായി. പോള്‍ വെള്ളക്കുപ്പി തുറന്ന് അതില്‍ നിന്നും അണ്ണാനായി വെള്ളം ഒഴുക്കി കൊടുത്തു. അതിലെ അവസാന തുള്ളി വരെയും അത് വെള്ളം കുടിച്ചു.
വന്യ ജീവികളില്‍ നിന്നും സുരക്ഷിതമായ അകലം സന്ദര്‍ശകര്‍ പാലിക്കണമെന്ന് ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അണ്ണാനുകളെ 50 അടി അകാലത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അവ കടിക്കുവാനോ മാന്തുവാനോ ഒക്കെ സാധ്യത ഉള്ളതിനാലാണ് ഇത്തരം നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha