546 ദശലക്ഷം വര്‍ഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
തെക്കന്‍ ചൈനയില്‍ 546 ദശലക്ഷം വര്‍ഷം പഴക്കമുള്ള മൃഗത്തിന്റെ കാല്‍പ്പാട് കണ്ടെത്തി.
യാംഗ്‌സെ ഗോര്‍ജെസ് മേഖലയില്‍ കല്ലില്‍ പതിഞ്ഞ നിലയിലാണ് കാല്‍പ്പാട്. എന്നാല്‍ ഏത് മൃഗത്തിന്റെ കാല്‍പ്പാടാണ് അതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുളളതില്‍ ഏറ്റവും പഴക്കം ചെന്ന ഒരു മൃഗത്തിന്റെ കാല്‍പ്പാടാണിത്. ചൈനീസ് ഗവേഷകരുടെ സംഘമാണ് കാലടയാളം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha