വീട്ടിലെ ലിഫ്റ്റ്, സ്വന്തം രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ചത്!
കോയമ്പത്തൂര്‍ സ്വദേശിയും വിരമിച്ച പ്രൊഫസറുമായ ഡോ.വിജയന്റെ വീട്ടിലെ ലിഫ്റ്റ് വിജയന്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് ഉണ്ടാക്കിയതാണ്. 200 കിലോഗ്രാം വരെ തൂക്കം വഹിക്കാന്‍ ശേഷി ഉള്ള ഈ ലിഫ്റ്റിനെ രണ്ട് നിലകളിലേക്ക് വരെ ഉയര്‍ത്താന്‍ സാധിക്കും.
വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കംപ്രസറില്‍ വായു സമ്മര്‍ദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക.
'വൈദ്യുതി ഇല്ലാതെയും ലിഫ്റ്റ് പ്രവര്‍ത്തിക്കും. എത്രത്തോളം നേരം കംപ്രസറില്‍ വായു സമ്മര്‍ദം നിലനില്‍ക്കുന്നോ അത്രയും നേരം വൈദ്യുതി ഇല്ലാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ആറ് മാസം കൊണ്ടാണ് ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തത്', പ്രൊഫസര്‍ ഡോ.വിജയന്‍ പറഞ്ഞു.
ഒന്നാം നിലയിലുള്ള തന്റെ വീട്ടിലേക്ക് എത്തുന്ന പ്രായമായവരെ സഹായിക്കാനായാണ് ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തതെന്നാണ് പ്രൊഫസര്‍ പറയുന്നത്. മാത്രമല്ല വെള്ളത്തിന്റെ കാനുകളും, അരിച്ചാക്കുകളും മറ്റ് ഭാരമുള്ള വസ്തുക്കളും മുകള്‍ നിലയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടിനുമാണ് ഇതോടെ പരിഹാരമായത്.
https://www.facebook.com/Malayalivartha