കാലില്‍ ചുറ്റിവരിഞ്ഞ പാമ്പുമായി കര്ഷകന് ആശുപത്രിയില്‍
കടിച്ച പാമ്പ് പിടിവിടാതെ വന്നതോടെ കാലില്‍ ചുറ്റിവരിഞ്ഞ പാമ്പുമായി കര്ഷകന് ആശുപത്രിയില്‍ എത്തി. പറമ്പില്‍ പണിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കര്‍ഷന്റെ ചവിട്ടു കൊണ്ട പാമ്പ് കാലില്‍ കടിക്കുകയും ചുറ്റിവരിയുകയുമായിരുന്നു.
സമയം ഏറെയായിട്ടും പാമ്പ് പിടിവിടുന്നില്ല. ഇത് കണ്ട് ഭയന്ന കര്ഷകന് സമയം വൈകാതെ ആശുപത്രിയിലേക്ക് പോയി. തുടര്‍ന്ന് ഡോക്ടര്‍ കര്‍ഷകന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തി.
പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിന് രക്ഷപെടാന്‍ സാധിക്കാതെവന്നതിന്റെ കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്.
കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് കര്ഷകന് രക്ഷയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.
https://www.facebook.com/Malayalivartha