ഗിസയിലെ സ്ഫിങ്ക്‌സിന് ചൈനയില്‍ നിന്ന് അപരന്‍, ഈജിപ്ത് പ്രതിഷേധിക്കുന്നു
സിംഹത്തിന്റെ ഉടലും മനുഷ്യന്റെ ശിരസുമുള്ള ഗിസയിലുള്ള സ്ഫിങ്ക്‌സ് രൂപം ഈജിപ്തിന്റെ അഭിമാനസ്തംഭമാണ്.ഈ നിര്‍മിതി കാണാന്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. എന്നാലിപ്പോള്‍ ഈ രൂപത്തിന്റെ അതേ മാതൃകയില്‍ ചൈനയില്‍ സ്തംഭമൊരുങ്ങിയിരിക്കുകയാണ്. ഹാബേ പ്രവിശ്യയിലുള്ള ഒരു പാര്‍ക്കിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്.
2014-ല്‍ സമാനരൂപം നിര്‍മിക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമമാരംഭിച്ചപ്പോള്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പരാതിയുമായി യുനസ്‌കോയെ സമീപിച്ചിരുന്നു. ഇതോടെ ചൈനീസ് അധികൃതര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു.
എന്നാലിപ്പോള്‍ സ്ഫിങ്ക്‌സിന്റെ അപരന്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരിന് വലിയ അമര്‍ഷമുണ്ടെന്നാണ് കേള്‍ ക്കുന്നത്. യുനസ്‌കോയെ വീണ്ടും പരാതിയറിയിക്കാന്‍ ഈജിപ്ത് ഒരുങ്ങുന്നതായും റിപ്പോര്‍്ട്ടുണ്ട്.
അതേസമയം, ചൈനയിലെ ഒരു സിനിമാക്കമ്പനി സിനിമയ്ക്കായി ഒരുക്കിയ സെറ്റിലുള്ളതാണ് സ്ഫിങ്ക്‌സ് രൂപമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാദത്തിന്റെ ആവശ്യമില്ലെന്നും സിനിമയുടെ ചിത്രീകരണം കഴിയുമ്പോള്‍ ഇവ പൊളിക്കുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha