അത് ഇവിടെയും വേണ്ടി വരും, ഉത്തരചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ 'അഡിക്ടുകള്‍'ക്കായി പ്രത്യേക പാത!
ലോകത്തെ എല്ലാ നഗരങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക പാത സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, ഉത്തരചൈനയിലെ ഷിയാന്‍ സിറ്റിയിലെ നടപ്പാത സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കണ്ണെടുക്കാന്‍ സമയം ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്.
നൂറു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള പാതയിലൂടെ, സ്മാര്‍ട്ട്‌ഫോണില്‍ കണ്ണും നട്ട് നടക്കുന്നവര്‍ക്ക് മാത്രമേ നടക്കാന്‍ അനുമതിയുള്ളൂ. പാതയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അടിമകള്‍ക്ക് മാത്രം എന്ന അറിയിപ്പും എഴുതിയിട്ടുണ്ട്.
മറ്റു പാതകളില്‍ നിന്നും വേര്‍തിരിച്ചറിയുന്നതിനായി പച്ച നിറമാണ് ഈ നടപ്പാതയ്ക്ക് നല്‍കിയിട്ടുള്ളത്. ഷോപ്പിംഗ് മാളിന്റെ മുന്നിലാണ് ഈ പാത. അതിനാല്‍ത്തന്നെ ഈ നടപ്പാതയിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പ്രത്യേകം സെക്യൂരിറ്റി ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം മറ്റു നടപ്പാതകളിലൂടെ നടക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്കുമുണ്ട്.
ചൈനയില്‍ അടുത്തകാലത്ത് റോഡുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണം. കഴിഞ്ഞ വര്‍ഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കൊച്ചുകുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു.
സ്മാര്‍ട്ട്‌ഫോണില്‍ മുഴുകിയിരുന്നതിനാല്‍ അമ്മ കുട്ടിയെ ശ്രദ്ധിച്ചില്ല. ഇതാണ് അപകടത്തിനു കാരണം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha