ഇന്ദിരാഭവന് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന ഒഎല്‍എക്സ് പരസ്യം കണ്ട് കോണ്‍ഗ്രസുകാര്‍ ഞെട്ടി !
സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ക്കുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഒഎല്‍എക്സില്‍ അടുത്തിടെ ഒരു പരസ്യം കണ്ട് കോണ്‍ഗ്രസുകാരടക്കം എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ തമ്മിലടി പരസ്യമായെങ്കിലും കലിമൂത്ത് കെപിസിസി ഹെഡ്ക്വാര്‍ട്ടേഴ്സ് തന്നെ വില്പനയ്ക്ക് വയ്ക്കുമെന്ന് ആരും കരുതിയില്ല. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഇന്ദിരാഭവന് ഓഫീസിന്റെ ചിത്രം സഹിതം, ഇന്ദിരാ ഭവന്
10,000 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ചതായി ആയിരുന്നു പരസ്യം.
കീഴ്വഴക്കം മറികടന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന് യുഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയതിനു പിന്നാലെയാണ് പരസ്യം ഒഎല്‍എക്സില്‍ എത്തിയിരിക്കുന്നത്. അനേഷ് എന്നയാളാണ് പരസ്യം നല്‍കിയിരിക്കുന്നത്. വസ്തു വാങ്ങാന്‍ താത്പര്യമുള്ളവര്‍ മുസ്ലീം ലീഗുമായോ കേരളാ കോണ്‍ഗ്രസുമായോ ബന്ധപ്പെടാനും പരസ്യത്തിലുണ്ട്.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതിനെത്തുടര്‍ന്ന് മുന്നണിക്കുള്ളിലും പുറത്തും വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും നേതാക്കള്‍ക്കെതിരേ പ്രതിഷേധവും പരിഹാസട്രോളുകളും നിറയുകയാണ്. ഇതിന്റെ ബാക്കിപത്രമായാണ് ഒഎല്‍എക്സ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha