അത്താഴത്തിന് എന്നും സാലഡ് വിളമ്പിത്തന്നാല്‍ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ... മാതാപിതാക്കള്‍ക്കെതിരെ മക്കള്‍ പോലീസില്‍ പരാതിപ്പെട്ടു!
കാനഡയിലെ നോവ സ്‌കോഷ്യ പ്രവിശ്യയിലെ ഒരു കുടുംബത്തില്‍ അത്താഴത്തിന് മാതാപിതാക്കള്‍ തുടര്‍ച്ചയായി സാലഡ് വിളമ്പിയത് മക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കളുടെ നടപടിയില്‍ അമര്‍ഷം പൂണ്ട് മക്കള്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 9-1-1-ല്‍ വിളിച്ച് പരാതിപ്പെട്ടു. പോലീസ് എത്താന്‍ വൈകിയതോടെ 'നിങ്ങള്‍ എപ്പോള്‍ വരും' എന്ന് ചോദിച്ച് വീണ്ടും വിളിയെത്തി. 12-കാരനാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇഷ്ടമല്ലാത്ത സാലഡ് മാതാപിതാക്കള്‍ നല്‍കുന്നുവെന്നാണ് കുട്ടികള്‍ നോവ സ്‌കോഷ്യ പോലീസിന് പരാതി നല്‍കിയത്. വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെ ധൈര്യപ്പെടുത്തുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ചും മടങ്ങി.
അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 9-1-1 എന്ന നമ്പര്‍. പോലീസ്, അഗ്‌നിശമന സേന, ആംബുലന്‍സ് തുടങ്ങിയവയുടെ സേവനത്തിനാണ് ഈ നമ്പര്‍ ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഇത് പൊതുജനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോലീസിന്റെ പരാതി.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയെന്ന് കാണിച്ച് ഒരു യുവതിയും, മകനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ നല്‍കിയ പിസ്സയെ കുറിച്ച് പരാതി പറയാന്‍ മറ്റൊരു യുവതിയും 9-1-1-ല്‍ വിളിച്ചിരുന്നു.
https://www.facebook.com/Malayalivartha